Asianet News MalayalamAsianet News Malayalam

ഒരു കൈത്താങ്ങ്; ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനൊരുങ്ങി സോനു സൂദ്, നിർമ്മാണം ജൂണിൽ

അടുത്തിടെ സോനു സൂദിന്റെ ടീം ബാംഗ്ലൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ എത്തിച്ച് 22 പേരുടെ ജീവന്‍ രക്ഷിച്ചത് വാർത്തകളിൽ ഇടംനേടിയിരുന്നു. 

sonu sood to set oxygen plants at hospitals in june
Author
Mumbai, First Published May 23, 2021, 4:53 PM IST

ക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനൊരുങ്ങി ബോളിവുഡ് താരം സോനൂ സൂദ്. ആന്ധ്രാ പ്രദേശിലെ നെല്ലൂരും, കുര്‍നൂലിലുമാണ് പ്ലാന്റുകള്‍ നിർമ്മിക്കുന്നത്.  ജൂണ്‍ മാസത്തിലാണ് പ്ലാന്റുകള്‍ സ്ഥാപിക്കുക. കഴിഞ്ഞദിവസമാണ് താരം നെല്ലൂര്‍ ജില്ല ആശുപത്രിയിലും, കുര്‍നൂല്‍ സര്‍ക്കാര്‍ ആശുപത്രിയിലും ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ പോകുന്ന വിവരം അറിയിച്ചത്. 

ഈ രണ്ട് പ്ലാന്റുകളും സ്ഥാപിച്ചതിന് പിന്നാലെ മറ്റ് സംസ്ഥാനങ്ങളിലും പ്ലാന്റുകള്‍ സ്ഥാപിക്കുന്നതായിരിക്കുമെന്ന് സോനു സൂദ് അറിയിച്ചു. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. 

‘എന്റെ ആദ്യ ഓക്‌സിജന്‍ പ്ലാന്റുകള്‍ ആന്ധ്രാ പ്രദേശിലെ നെല്ലൂര്‍ ജില്ല ആശുപത്രിയിലും, കുര്‍നൂല്‍ സര്‍ക്കാര്‍ ആശുപത്രിയിലും ജൂണില്‍ സ്ഥാപിക്കുമെന്ന് സന്തോഷത്തോടെ അറിയിക്കുന്നു. ഇതിന് ശേഷം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും പ്ലാന്റുകള്‍ സ്ഥാപിക്കുന്നതായിരിക്കും. ഗ്രാമീണ ഇന്ത്യയെ പിന്തുണയ്‌ക്കേണ്ട സമയം’ എന്നാണ് താരം ട്വീറ്റ് ചെയ്തത്. 

അടുത്തിടെ സോനു സൂദിന്റെ ടീം ബാംഗ്ലൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ എത്തിച്ച് 22 പേരുടെ ജീവന്‍ രക്ഷിച്ചത് വാർത്തകളിൽ ഇടംനേടിയിരുന്നു. കൊവിഡിന്റെ ആദ്യഘട്ടത്തിൽ രാജ്യത്തിന്റെ അങ്ങോളം ഇങ്ങോളമുള്ള ആളുകൾക്ക് സഹായമെത്തിച്ച താരമാണ് സോനു സൂ​ദ്. അദ്ദേഹത്തിന്റെ ഓരോ പ്രവൃത്തിയെയും അഭിനന്ദിച്ചുകൊണ്ട് സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർവരെ രം​ഗത്തെത്തി. കൊവിഡ് രണ്ടാം തരം​ഗത്തിലും പൊതുപ്രവർത്തനങ്ങളിൽ സജീവമായി തന്നെ നിൽക്കുകയാണ് താരം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios