Asianet News MalayalamAsianet News Malayalam

വെള്ളപ്പൊക്കത്തിൽ പുസ്തകങ്ങളെല്ലാം നശിച്ചു; പെണ്‍കുട്ടിക്ക് പുതിയ വീടും പുസ്തകങ്ങളും നൽകുമെന്ന് സോനു

വെള്ളപ്പൊക്കത്തില്‍ നഷ്ടപ്പെട്ട വീടിന് പകരം അഞ്ജലിക്ക് പുതിയ വീടും പുതിയ പുസ്തകങ്ങളും വാങ്ങിനല്‍കുമെന്നും സോനു സൂദ് ഉറപ്പുനല്‍കിയിട്ടുണ്ട്.

sonu sood tweet for girl sobbing after losing books and house in flood
Author
Mumbai, First Published Aug 20, 2020, 4:41 PM IST

ബോളിവുഡ് താരം സോനു സൂദിനെ സോഷ്യല്‍മീഡിയയും ആരാധകരും സുപ്പര്‍ ഹീറോ എന്നാണ് ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. കൊവിഡ് ലോക്ക്ഡൗണില്‍ താരത്തിന്റെ ഇടപെടല്‍ രാജ്യം മുഴുവന്‍ പ്രശംസിച്ചിരുന്നു. ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിപ്പോയ നിരവധി അതിഥി തൊഴിലാളികളെയാണ് താരം ഇതിനോടകം വീട്ടിലെത്തിച്ചത്. മഹാരാഷ്ട്രയിലെ തന്റെ ആറു നിലയുള്ള ആഡംബര ഹോട്ടല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസിക്കാനായി താരം വിട്ടു നല്‍കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ഛത്തീസ്ഗഢിലെ ബിജാപുരിലുണ്ടായ വെള്ളപ്പൊക്കത്തില്‍ വീട് ഉള്‍പ്പെടെ എല്ലാം നഷ്ടപ്പെട്ട പെണ്‍കുട്ടിക്ക് സഹായവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സോനു സൂദ്. വെള്ളം നനഞ്ഞ് കുതിര്‍ന്ന തന്റെ പുസ്തകങ്ങളെ നോക്കി കരയുന്ന അഞ്ജലി എന്ന പെണ്‍കുട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നിമിഷങ്ങൾക്കുളിൽ ഈ വീഡിയോ വൈറലാകുകയും ചെയ്തിരുന്നു.

ഇത് ശ്രദ്ധയിൽപ്പെട്ട സോനു ഉടൻ തന്നെ അഞ്ജലിക്ക് സഹായവുമായി രം​ഗത്തെത്തുകയായിരുന്നു. 'കണ്ണുനീർ തുടയ്ക്കൂ സഹോദരി' എന്ന് കുറിച്ചു കൊണ്ട് ഈ വീഡിയോ റീട്വീറ്റ് ചെയ്താണ് സോനു, അഞ്ജലിക്ക് സഹായം വാഗ്ദാനം ചെയ്തതും. വെള്ളപ്പൊക്കത്തില്‍ നഷ്ടപ്പെട്ട വീടിന് പകരം അഞ്ജലിക്ക് പുതിയ വീടും പുതിയ പുസ്തകങ്ങളും വാങ്ങിനല്‍കുമെന്നും സോനു സൂദ് ഉറപ്പുനല്‍കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios