Asianet News MalayalamAsianet News Malayalam

റിലീസിനൊരുങ്ങുന്ന കുഞ്ചാക്കോ ബോബന്റെ ചാവേര്‍ ഒടിടിയില്‍ എപ്പോഴെത്തും?, എവിടെ കാണാം, റൈറ്റ്‍സ് വിറ്റുപോയി

തിയറ്റര്‍ റിലീസിന് ഒരുങ്ങിയിരിക്കുകയാണ് ചാവേര്‍.

 

Sony Liv earns the ott rights of Kunchacko Baban starrer Chaver When to Watch this action thriller hrk
Author
First Published Sep 22, 2023, 11:56 AM IST

കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ ചിത്രമാണ് ചാവേര്‍. സംവിധാനം ടിനു പാപ്പച്ചൻ ആണ്. തിരക്കഥ എഴുതുന്നത് ജോയ് മാത്യുവും. റിലീസിനൊരുങ്ങുന്ന കുഞ്ചാക്കോ ബോബൻ ചിത്രം ഒടിടിയില്‍ എവിടെയായിരിക്കും എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

സോണി ലിവ് മികച്ച മലയാള ചിത്രങ്ങള്‍ സ്‍ട്രീം ചെയ്‍ത ഒരു പ്ലാറ്റ്‍ഫോമാണ്. സോണി ലിവാണ് റിലീസാകാനിരിക്കുന്ന ചാവേറിന്റെയും ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത്. ചാവേര്‍ മികച്ച ഒരു ത്രില്ലര്‍ ചിത്രമായിരിക്കും എന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. തിയറ്റര്‍ റിലീസിനും ഒരു മാസത്തിനു ശേഷമാകും കുഞ്ചോക്കോ ബോബന്റെ പുതിയ ചിത്രം ചാവേര്‍ ഒടിടിയിലേക്ക് എത്തുക എന്നാണ് റിപ്പോര്‍ട്ട്.

അര്‍ജുൻ അശോകനും ആന്റണി വര്‍ഗീസും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. അരുണ്‍ നാരായണൻ പ്രൊഡക്ഷൻസിന്റെയും കാവ്യ ഫിലിംസിന്റെയും ബാനറിലാണ് ചാവേറിന്റെ നിര്‍മാണം. അരുണ്‍ നാരായണനും വേണു കുന്നപ്പിള്ളിയുമാണ് നിര്‍മാണം. ചാവേറിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വൈകാതെ ചിത്രം പ്രദര്‍ശനത്തിന് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

ചാവേര്‍ ഒരു ത്രില്ലര്‍ ഴോണറിലുള്ള സിനിമയാണ് എന്ന് കുഞ്ചാക്കോ ബോബൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അതിനേക്കാളും അപ്പുറം മാനുഷിക മൂല്യങ്ങളും ചിത്രത്തില്‍ സ്‍പര്‍ശിക്കുന്നുണ്ട്. അതുകൊണ്ട് എല്ലാവര്‍ക്കും റിലേറ്റ് ചെയ്യാനാകുന്ന സിനിമയാണ് ചാവേര്‍. എന്റര്‍ടെയ്‍നറാണ് അതില്‍ യാതൊരു സംശയവുമില്ല എന്നും കുഞ്ചാക്കോ ബോബൻ എന്നു പറഞ്ഞിരുന്നു. സംവിധായകൻ ടിനു പാപ്പച്ചനെ കുറിച്ചും താരം രസകരമായ ഒരു കാര്യം അഭിപ്രായപ്പെട്ടിരുന്നു. താരങ്ങളെ വേറിട്ട ഒരു രീതിയില്‍ സിനിമയില്‍ പ്രൊജക്റ്റ് ചെയ്യാൻ മിടുക്കുള്ളയാളാണ് ടിനു പാപ്പച്ചൻ എന്നായിരുന്നു കുഞ്ചാക്കോ ബോബൻ വ്യക്തമാക്കിയത്. എന്തായാലും കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് നടന്റെ ആരാധകര്‍.

Read More: ധ്യാനിന്റെ നദികളില്‍ സുന്ദരി യമുന ഒടിടിയില്‍ എപ്പോള്‍, എവിടെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios