നവംബര്‍ 22നാണ് 'സൂക്ഷ്‍മദര്‍ശിനി' റിലീസ് ചെയ്തത്.

ബേസില്‍ ജോസഫ് നസ്രിയ എന്നിവര്‍ പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് സൂക്ഷ്‍മദര്‍ശിനി. ആദ്യദിനം മുതൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും മിന്നും പ്രകടനം കാഴ്ചവ്യക്കുന്നുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾ നൽകുന്ന സൂചന. ഈ അവസരത്തിൽ ചിത്രത്തിലെ തീം മ്യൂസിക് ലൈവ് റെക്കോർഡിം​ഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

ക്രിസ്റ്റോ സേവ്യർ ആണ് സം​ഗീത സംവിധാനം. മിക്സ് ആൻഡ് മാസ്റ്റേർഡ് ചെയ്തത് അബിൻ പോൾ ആണ്. തീം മ്യൂസിക് പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാമ് ക്രിസ്റ്റോയെ പ്രശംസിച്ച് കൊണ്ട് രം​ഗത്ത് എത്തുന്നത്. ഒരു ഹാരി പോർട്ടർ വൈബ് ആണ് തീം എന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. 

നവംബര്‍ 22നാണ് 'സൂക്ഷ്‍മദര്‍ശിനി' റിലീസ് ചെയ്തത്. ചിത്രം ആദ്യദിനത്തില്‍ നേടിയ കളക്ഷന്‍ 1.55 കോടിയാണ് എന്നാണ് ബോക്സോഫീസ് ട്രാക്കറായ സാക്നില്‍ റിപ്പോർട്ട് ചെയ്തത്. ഒരു അയല്‍പക്കത്ത് നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. വാട്സ്ആപ് ഗ്രൂപ്പ് ഒക്കെയുള്ള 2024 ലെ ഒരു അയല്‍പക്കം. കേരളത്തിലെ അങ്ങനത്തെ ഒരു സ്ഥലത്തേക്ക് ബേസിലിന്‍റെ കഥാപാത്രവും അയാളുടെ കുടുംബവും വരുമ്പോള്‍ അവിടെയുണ്ടാവുന്ന മാറ്റങ്ങളുമൊക്കെയാണ് സിനിമ പറയുന്നത്. 

സാമന്തയെ വെല്ലിയോ ശ്രീലീല ? പുഷ്പ 2ലെ ഐറ്റം സോം​ഗ് എത്തി; 'ഊ ആണ്ടവ' തന്നെ ബെസ്റ്റെന്ന് കമന്റ്സ്

Sookshmadarshini Theme - Live Recording | Nazriya Nazim | Basil Joseph | MC | Christo Xavier

ഹാപ്പി അവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെയും എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ ആണ് നിര്‍മാണം. തിരക്കഥ ലിബിനും അതുലും ചേർന്നാണ്.സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്. ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരാണ് മറ്റ് വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം