Asianet News MalayalamAsianet News Malayalam

'മറിച്ചായിരുന്നെങ്കില്‍ സാധകം ചെയാൻ പോലും ആവതില്ലാതാകുമായിരുന്നു': സൂരജ് സന്തോഷിനെതിരെ നിര്‍മ്മാതാവ്

രാമനാമം ജപിക്കണം എന്ന് പറഞ്ഞതോ ? അനീതികളെന്ന് എന്ന് കരുതുന്ന വിശ്വാസ പാരമ്പര്യങ്ങൾ കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലും ഉണ്ടല്ലോ.സൂരജ് എവിടെയെങ്കിലും അതിനെ കുറിച്ചു മിണ്ടിയതായി കേട്ടിട്ടില്ല .

sooraj santhosh ks chithra row producer sandip senan slams sooraj santhosh vvk
Author
First Published Jan 18, 2024, 7:54 PM IST

തിരുവനന്തപുരം: ​രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് ഗായിക ചിത്ര നടത്തിയ പരാമര്‍ശവും. അതിനോട് പ്രതികരിച്ച ഗായകന്‍ സൂരജ് സന്തോഷിന്‍റെ പ്രതികരണവും സമീപ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ചിത്രയ്ക്കെതിരെ വലിയതോതിലുള്ള സൈബര്‍ ആക്രമണം നടന്നിരുന്നു. അതേ സമയം ചിത്രയ്ക്കെതിരായ സൂരജ് സന്തോഷിന്‍റെ വാദങ്ങള്‍ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് സന്ദീപ് സേനന്‍.

ഉര്‍വശി തീയറ്റര്‍ എന്ന പ്രൊഡക്ഷന്‍ ഹൗസ് മേധാവിയായ സന്ദീപ് സേനന്‍ കടുത്ത വാക്കുകളാലാണ് സൂരജിന് ഫേസ്ബുക്കിലൂടെ മറുപടി നല്‍കുന്നത്. ചിത്രയെന്ന അനുഗ്രഹീത ഗായിക ചെയ്ത തെറ്റ് എന്താണെന്നാണ് സൂരജ് കരുതുന്നത് . അവർ ആരാധിക്കുന്ന ദൈവത്തെ പ്രകീർത്തിച്ചതോ ? , രാമനാമം ജപിക്കണം എന്ന് പറഞ്ഞതോ ? അനീതികളെന്ന് എന്ന് കരുതുന്ന വിശ്വാസ പാരമ്പര്യങ്ങൾ കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലും ഉണ്ടല്ലോ.സൂരജ് എവിടെയെങ്കിലും അതിനെ കുറിച്ചു മിണ്ടിയതായി കേട്ടിട്ടില്ല .നിങ്ങൾക്ക് മൈലേജ് ഉണ്ടക്കാൻ ചിത്രയാണ് ഉചിതമെന്ന് സൂരജ് കരുതുന്നുവെന്ന് സന്ദീപ് ആരോപിക്കുന്നു.

കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം 

ലോകം അംഗീകരിക്കുന്ന ഗായികയെ അവരുടെ വിശ്വാസം തുറന്നു പറഞ്ഞതിൻ്റെ പേരിൽ അധിക്ഷേപിച്ച്, ആ ചെലവിൽ പാർട്ടി പരിപാടി ഉൽഘാടനം ചെയ്യലും , ഗായകരുടെ അസ്സോസിയേഷനിൽ നിന്ന് രാജിവെക്കലും , പിന്നെ സോഷ്യൽ മീഡിയയിൽ ഇരവാദം ഉന്നയിക്കലും .

ചിത്രയെന്ന അനുഗ്രഹീത ഗായിക ചെയ്ത തെറ്റ് എന്താണെന്നാണ് സൂരജ് കരുതുന്നത് . അവർ ആരാധിക്കുന്ന ദൈവത്തെ പ്രകീർത്തിച്ചതോ ? , രാമനാമം ജപിക്കണം എന്ന് പറഞ്ഞതോ ? അനീതികളെന്ന് എന്ന് കരുതുന്ന വിശ്വാസ പാരമ്പര്യങ്ങൾ കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലും ഉണ്ടല്ലോ.സൂരജ് എവിടെയെങ്കിലും അതിനെ കുറിച്ചു മിണ്ടിയതായി കേട്ടിട്ടില്ല .നിങ്ങൾക്ക് മൈലേജ് ഉണ്ടക്കാൻ ചിത്രയാണ് ഉചിതം . ജോലിയിൽ നിന്ന് വിലക്കിയാലും ,  അവസരങ്ങൾ ഇല്ലാതായാലും  എന്നൊക്കെ സൂരജ് സന്തോഷിന് പറയാനെങ്കിലും പറ്റുന്നത് ഈ മതത്തെ വിമർശിച്ചതുകൊണ്ടു മാത്രമാണ് ... കൈ വെട്ട് കേസിലെ  പ്രതി കഴിഞ്ഞ ഒരു ദശാബ്ദം സുഖിച്ചു വാണ നാടാണിത് ... ഈ വിമർശനം നേരെ തിരിച്ചാണെങ്കിൽ എന്തായിരിക്കും അവസ്ഥ  ഒന്ന് ആലോചിച്ചു നോക്കൂ.  ഇരവാദം മുഴക്കാൻ പോയിട്ട് സാധകം ചെയാൻ പോലും അവതില്ലാത്ത അവസ്ഥയിലേക്ക്  എത്തിയേനെ.   ചിത്രയെ വിമർശിച്ച് മൈലേജ് ഉണ്ടാക്കിയ സ്വാർത്ഥമതിയായ ഗായകൻ എന്നാവും നാളെ  ചരിത്രം നിങ്ങളെ അടയാള പെടുത്തുക ... ഇരവാദം ഉന്നയിക്കുന്നതിനിടക്ക് വല്ലപ്പോഴും ഒന്ന് കണ്ണാടിയിൽ നോക്കുന്നത് നന്നാവും പ്രതിബിംബത്തിന്  വേട്ടക്കാരൻ്റെ മുഖച്ഛായയുണ്ടാവും.
ചിത്ര ചേച്ചിക്ക് നിരുപാധികം പിന്തുണ…!!!

 

അതേ സമയം ഗായകരുടെ സംഘടനയായ സമത്തിൽ നിന്ന് രാജി വെച്ചു.  തനിക്ക് നേരായ സൈബർ ആക്രമണത്തിൽ സംഘടന പിന്തുണച്ചില്ല എന്നാണ് സൂരജിന്റെ പരാതി. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനവുമായി ബന്ധപ്പെട്ട് കെ എസ് ചിത്ര പങ്കുവച്ച വീഡിയോ വലിയ വിവാദങ്ങൾ വഴിവച്ചിരുന്നു. ചിത്രയ്ക്ക് എതിരെ വൻ വിമർശനമാണ് സൂരജ് നടത്തിയത്. പിന്നാലെ വലിയ തോതിൽ സൈബർ ആക്രമണങ്ങൾക്ക് ​സൂരജ് പാത്രമാവുകയും ചെയ്തിരുന്നു. 

'എടുത്തോ മക്കളേ, വാലിബൻ വരാര്‍': 'മലൈക്കോട്ടൈ വാലിബന്‍' കാത്തിരുന്ന അപ്ഡേറ്റ്; ആരാധകര്‍ ആവേശത്തില്‍.!

വിശാലിന്‍റെ ഊണിന് മുന്‍പുള്ള 'ചടങ്ങ്' എക്സ്പ്രഷനിട്ട് 'യോഗിബാബു': ചിരിച്ച് മറിഞ്ഞ് തമിഴകം.!

Follow Us:
Download App:
  • android
  • ios