നിരൂപകപ്രീതിയും പ്രേക്ഷകശ്രദ്ധയും ഒരുപോലെ നേടിയ 'ഇരുധി സുട്രു'വിന്റെ സംവിധായിക സുധ കൊങ്കരയാണ് ചിത്രം ഒരുക്കുന്നത്. സുധയുടെ മൂന്നാം സിനിമയാണിത്.
സൂര്യയുടെ നായികയായി മലയാളി താരം അപര്‍ണ ബാലമുരളി അഭിനയിക്കുന്ന ചിത്രത്തിന് പേരിട്ടു. 'സൂരരൈ പോട്ര്' എന്നാണ് ചിത്രത്തിന്റെ പേര്. ടൈറ്റില്‍ ലുക്ക് പോസ്റ്ററും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഒരു വിമാനത്തിന് കീഴെ നിന്ന് അതിലേക്ക് നോക്കുന്ന സൂര്യയുടെ കഥാപാത്രമാണ് പോസ്റ്ററില്‍. മുണ്ടും ഷര്‍ട്ടുമാണ് വേഷം. സൂര്യയുടെ കരിയറിലെ 38-ാം സിനിമയാണ് ഇത്.
നിരൂപകപ്രീതിയും പ്രേക്ഷകശ്രദ്ധയും ഒരുപോലെ നേടിയ 'ഇരുധി സുട്രു'വിന്റെ സംവിധായിക സുധ കൊങ്കരയാണ് ചിത്രം ഒരുക്കുന്നത്. സുധയുടെ മൂന്നാം സിനിമയാണിത്. ഇരുധി സുട്രുവിന്റെ തെലുങ്ക് റീമേക്ക് 'ഗുരു'വായിരുന്നു അവരുടെ രണ്ടാം ചിത്രം. 2 ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൂര്യ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അതേസമയം അപര്‍ണ ബാലമുരളിയുടെ രണ്ടാം തമിഴ് ചിത്രമാണ് സൂരരൈ പോട്ര്. രാജീവ് മേനോന്‍ സംവിധാനം ചെയ്ത 'സര്‍വ്വം താളമയ'മായിരുന്നു അപര്‍ണയുടെ ആദ്യ തമിഴ് ചിത്രം. ജീത്തു ജോസഫ് ചിത്രം മിസ്റ്റര്‍ ആന്റ് മിസ് റൗഡിയാണ് അപര്‍ണയുടേതായി അവസാനം മലയാളത്തില്‍ എത്തിയത്.
