Asianet News MalayalamAsianet News Malayalam

മമ്മൂട്ടിയുടെ ആരാധകനാകാൻ സൂരി, മലയാളം പറയാനൊരുങ്ങി ‘മമ്മൂക്ക ദിനേശന്‍’ !

മമ്മൂക്ക ദിനേശൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. കഥാപാത്രത്തിനായി സൂരി മലയാളം പഠിച്ചുവെന്നാണ് റിപ്പോർട്ടുകൾ. 

soori character in mugen film inspired from mammootty
Author
Chennai, First Published Mar 25, 2021, 5:43 PM IST

മ്മൂട്ടി ആരാധകനാകാൻ ഒരുങ്ങി നടൻ സൂരി. തമിഴ് ബിഗ് ബോസ് ഫെയിം മുഗേൻ റാവു കേന്ദ്ര കഥാപാത്രമാകുന്ന വേലനിലാണ് താരം മമ്മൂട്ടി ആരാധകനായി എത്തുന്നത്. മമ്മൂക്ക ദിനേശൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. കഥാപാത്രത്തിനായി സൂരി മലയാളം പഠിച്ചുവെന്നാണ് റിപ്പോർട്ടുകൾ. കവിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

‘സൂരി ചിത്രത്തിൽ ഒരു കടുത്ത മമ്മൂട്ടി ആരാധകനാണ്. മമ്മൂക്ക ദിനേശൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. കോട്ടസാമി എന്ന പേരുപോലും മാറ്റി മമ്മൂക്ക ദിനേശൻ എന്നാക്കുകയാണ് കഥാപാത്രം. അയ്യപ്പനും കോശിയിലെ പൃഥ്വിരാജിന്റേതിന് സമാനമായ വേഷമാകും സൂരി ധരിക്കുന്നത്‘, കവിൻ പറഞ്ഞു.

പ്രഭു, തമ്പി രാമയ്യ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൊള്ളാച്ചിയും പാലക്കാടുമാണ് വേലന്റെ പ്രധാന ലൊക്കേഷനുകൾ. ചിത്രത്തിൽ നിരവധി മലയാളം, തമിഴ് ചിത്രങ്ങളുടെ റഫറൻസ് ഉണ്ടായിരിക്കുമെന്നും കവിൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios