ടിക് ടോക് വീഡിയോകളിലൂടെ ആരാധകരെ സ്വന്തമാക്കിയവരാണ് സൗഭാഗ്യ വെങ്കിടേഷും അര്‍ജുനും. ഭര്‍ത്താവ് അര്‍ജുൻ വരച്ച ഒരു ചിത്രം സൗഭാഗ്യ പങ്കുവെച്ചതാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

ഒരു നര്‍ത്തകിയുടെ ചിത്രമാണ് അര്‍ജുൻ വരച്ചിരിക്കുന്നത്. ചിത്രം ഷെയര്‍ ചെയ്‍തുകൊണ്ട് ഒരു കുറിപ്പും സൗഭാഗ്യ എഴുതിയിരിക്കുന്നു. പഴയത് പൊന്നാണ്. അദ്ദേഹത്തിന്റെ കൗമാര കാലത്താണ് ഇത് വരച്ചത്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരു ഡാൻസര്‍‌ വേണമെന്ന്  എപ്പോഴും ആഗ്രഹിച്ചതില്‍ സന്തോഷമുണ്ട് എന്നും സൗഭാഗ്യ എഴുതിയിരിക്കുന്നു. നര്‍ത്തകിയായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. അര്‍ജുനും സൗഭാഗ്യ വെങ്കിടേഷും നര്‍ത്തകരാണ്.