മികച്ച നടനുള്ള സംസ്ഥാന പുരസ്‍ക്കാരം ഇത്തവണ ജയസൂര്യക്കും സൌബിനുമാണ്. അവാര്‍ഡ് നേട്ടത്തിന്റെ സന്തോഷം സൌബിൻ പ്രേക്ഷകരുമായി പങ്കുവച്ചു.

അടിപൊളി, സന്തോഷം എന്നായിരുന്നു സൌബിന്റെ ആദ്യപ്രതികരണം. അതിന്റെ അപ്പുറത്തേയ്‍ക്ക് എന്തു പറയാൻ, വിചാരിച്ചില്ല. അത് എല്ലാവരും പറയുന്നതാണ്. അത് തന്നെയാണ് പറയാനുള്ളത്, ഇത്ര പെട്ടെന്ന് വിചാരിച്ചില്ല. വളരെ സന്തോഷം- സൌബിൻ പറയുന്നു. സുഹൃത്തുക്കള്‍ മാത്രം ലോ ബജറ്റില്‍ ചെയ്ത സിനിമ ഇങ്ങനെ നേട്ടത്തില്‍ എത്തുന്നത് വലിയ സന്തോഷം- സൌബിൻ പറയുന്നു. ജയസൂര്യ നേടിയ നേട്ടത്തിലും സൌബിൻ സന്തോഷം പങ്കുവച്ചു. വാപ്പയാണ് എന്നെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. അതുകൊണ്ട് വാപ്പയ്‍ക്ക് തന്നെയാണ് അവാര്‍ഡ് സമര്‍പ്പിക്കുന്നത്- സൌബിൻ പറയുന്നു. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ അഭിനയത്തിനാണ് സൌബിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്.