സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമ്മൂടും  പ്രധാന വേഷത്തിലെത്തുന്ന വികൃതി എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടൻ  ഫഹദ് ഫാസിലാണ് ചിത്രത്തിന്‍റെ  ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. നവാഗതനായ എം.സി. ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബാബുരാജ്, ഭഗത് മാനുവല്‍, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. 

അജീഷ് പി തോമസ് കഥയും തിരക്കഥയും എഴുതുന്ന ചിത്രത്തിന്‍റെ സംഭാഷണം ജോസഫ് വിജീഷ്,സനൂപ് എന്നിവര്‍ ചേര്‍ന്നാണ് രചിക്കുന്നത്. ആല്‍ബി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത് ബിജിബാലാണ്. 
കട്ട് 2 ക്രിയേറ്റ് പിക്‌ച്ചേഴ്‌സിന്‍റെ  ബാനറില്‍ എ.ഡി. ശ്രീകുമാര്‍, ഗണേഷ് മേനോന്‍,ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം  നിര്‍മിക്കുന്നത്.