'ഇറ്റ്സ് എ ബോയ്' എന്നെഴുതിയ നീല ബലൂണുകളും പിടിച്ച് നിൽക്കുന്ന സൗബിന്‍റെ ചിത്രം സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്. 

കൊച്ചി: നടനും സംവിധായകനുമായ സൗബിന്‍ ഷാഹിറിന് ആൺകുഞ്ഞ് പിറന്നു. സൗബിൻ തന്നെയാണ് കുഞ്ഞിന്റെ ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്. 'ഇറ്റ്സ് എ ബോയ്' എന്നെഴുതിയ നീല ബലൂണുകളും പിടിച്ച് നിൽക്കുന്ന സൗബിന്‍റെ ചിത്രം സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്. കോഴിക്കോട് സ്വദേശി ജാമിയ സാഹിറാണ് സൗബിന്റെ ഭാര്യ. 2017 ഡിസംബര്‍ 16-നായിരുന്നു ഇരുവരുടേയും വിവാഹം. 

View post on Instagram

സഹ സംവിധായകനായി ചലച്ചിത്ര രം​ഗത്തെത്തിയ സൗബിൻ പ്രേമം എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളികളുടെ ഇഷ്ടനടനായി മാറിയത്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ സൗബിന്റെ പി ടി മാഷിന്‍റെ കഥാപാത്രത്തെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. പിന്നീട് മഹേഷിന്റെ പ്രതികാരം, സുഡാനി ഫ്രം നൈജീരിയ, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ സൗബിൻ വേഷമിട്ടു.

View post on Instagram

സൗബിൻ സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പറവ എന്ന ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സൗബിൻ നേടിയിരുന്നു.