Asianet News MalayalamAsianet News Malayalam

സൗബിന്റെ 'അയൽവാശി'; നിർമ്മാണം മുഹ്‌സിൻ പരാരിയും ആഷിഖ് ഉസ്മാനും

തല്ലുമാലക്ക് ശേഷം ആഷിഖ് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ് 'അയല്‍വാശി'.

Soubin Shahir new film Ayal Vaashi   title look poster
Author
First Published Nov 4, 2022, 9:35 PM IST

ര്‍ഷാദ് പരാരി സംവിധാനം നിര്‍വ്വഹിക്കുന്ന ആദ്യ ചിത്രം വരുന്നു. 'അയല്‍വാശി' എന്ന് പേരിട്ട ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. സൗബിന്‍ ഷാഹിര്‍ നായകനായ ചിത്രത്തില്‍ നിഖില വിമല്‍ ആണ് നായിക. ബിനു പപ്പു, ലിജോ മോള്‍, ഷൈന്‍ ടോം ചാക്കോ, നസ്‍ലിന്‍, എം.എസ് ഗോകുലന്‍, അജ്മല്‍ ഖാന്‍, സ്വാതി ദാസ് പ്രഭു, അഖില ഭാര്‍ഗവന്‍, ജഗദീഷ് എന്നിവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

തല്ലുമാലക്ക് ശേഷം ആഷിഖ് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ് 'അയല്‍വാശി'. മുഹ്സിന്‍ പരാരി ചിത്രത്തിന്‍റെ നിര്‍മാണ പങ്കാളിയാണ്. സജിത് പുരുഷന്‍ ഛായാഗ്രഹണവും ജേക്ക്സ് ബിജോയി സംഗീത സംവിധാനവും നിര്‍വ്വഹിക്കും. എഡിറ്റിംഗ്-സിദ്ദീഖ് ഹൈദര്‍. പ്രൊജക്ട് ഡിസൈനര്‍-ബാദുഷ എന്‍.എം. മേക്കപ്പ്-റോണക്സ് സേവ്യര്‍. വസ്ത്രാലങ്കാരം-മഷാര്‍ ഹംസ. ഡിസൈന്‍സ്-യെല്ലോ ടൂത്ത്സ്. സിനിമയുടെ തിരക്കഥയും സംവിധായകന്റേത് തന്നെ. 

അതേസമയം, 'ലവ്,തല്ലുമാല' എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ഖാലിദ് റഹ്മാനും നിര്‍മ്മാതാവ് ആഷിഖ് ഉസ്മാനും വീണ്ടും ഒന്നിക്കുന്ന ചിത്രം ഉടനെ ഉണ്ടാകുമെന്നാണ് വിവരം. ആഷിഖ് ആണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ നേരത്തെ അറിയിച്ചത്. ലവ് എന്ന ചിത്രമാണ് ഈ കോമ്പോയിൽ ആദ്യം റിലീസ് ചെയ്ത ചിത്രം. ഷൈന്‍ ടോം ചാക്കോയും രജിഷ വിജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. 

'ശ്രീനി അങ്കിളിനെയും ലാലേട്ടനെയും ഒന്നിച്ച് കണ്ടപ്പോൾ സന്തോഷം തേന്നി': മനസ്സ് നിറഞ്ഞ് വിശാഖ്

ഓഗസ്റ്റ് 12 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് തല്ലുമാല. ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആണ് നായികയായി എത്തിയത്. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.  മണവാളന്‍ വസിം എന്നാണ് ടൊവിനോയുടെ നായക കഥാപാത്രത്തിന്റെ പേര്. ബീപാത്തു എന്നാണ് കല്യാണിയുടെ കഥാപാത്രത്തിന്‍റെ പേര്. 

Follow Us:
Download App:
  • android
  • ios