Asianet News MalayalamAsianet News Malayalam

പൂത്തുലഞ്ഞ് പുഞ്ചിരിച്ച് സൗബിന്‍; അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ഫഹദ്

ഭാര്യയും നടിയുമായ നസ്‌റിയാ നസീമിന്‍റെ സഹോദരന്‍ നവീന്‍ നസീം വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നതായും ഫഹദ് വ്യക്തമാക്കി. പുതുമുഖതാരം തന്‍വി റാം ആണ് നായികാ വേഷത്തിലെത്തുന്നത്

soubin shahir new malayalam movie ambili first look presents fahad fazil
Author
Kochi, First Published Mar 7, 2019, 6:35 PM IST

കൊച്ചി: മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയതിന്‍റെ തിളക്കത്തില്‍ നില്‍ക്കുന്ന സൗബിന്‍ ഷാഹിര്‍ വീണ്ടും വിസ്മയിപ്പിക്കാനെത്തുന്നു. പ്രേക്ഷക പ്രശംസ നേടിയ ഗപ്പി എന്ന ചിത്രത്തിന് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന അമ്പിളി എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായെത്തുകയാണ് താരം. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കില്‍ നിറഞ്ഞ പുഞ്ചിരിയുമായി നില്‍ക്കുന്ന സൗബിന്‍ ശ്രദ്ധനേടുകയാണ്.

യുവനടന്‍ ഫഹദ് ഫാസിലാണ് അമ്പിളിയുടെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടത്. ഭാര്യയും നടിയുമായ നസ്‌റിയാ നസീമിന്‍റെ സഹോദരന്‍ നവീന്‍ നസീം വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നതായും ഫഹദ് വ്യക്തമാക്കി. പുതുമുഖതാരം തന്‍വി റാം ആണ് നായികാ വേഷത്തിലെത്തുന്നത്.

 

ഇ ഫോര്‍ എൻറർടൈൻമെന്‍റ്സിന്‍റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, എ വി അനൂപ്, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് അമ്പിളി നിർമിക്കുന്നത്​.  ഗപ്പിയിലെ മനോഹര ഗാനങ്ങളൊരുക്കിയ വിനായക് ശശികുമാര്‍ ഗാനരചന നിര്‍വ്വഹിക്കുമ്പോള്‍ ഗപ്പിക്ക് ഈണമൊരുക്കിയ വിഷ്ണു വിജയ് ആണ് പുതിയ ചിത്രത്തിനും സംഗീതം നൽകുന്നത്​. ശരണ്‍ വേലായുധനാണ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്.​ ഈ വര്‍ഷം ജൂലൈയ് മാസത്തില്‍ ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Follow Us:
Download App:
  • android
  • ios