ഒര്‍ഹാന്‍ സൗബിന്‍ എന്നാണ് കുഞ്ഞിന്റെ പേര്. പാതിതുറന്ന കണ്ണുകളുമായി പാൽപ്പുഞ്ചിരിയോടെ കിടക്കുന്ന കുഞ്ഞു ഒര്‍ഹാന്റെ ചിത്രവും സൗബിൻ സോഷ്യൽമീഡിയയിലൂടെ  പങ്കുവച്ചു. 

കൊച്ചി: തന്റെ പൊന്നോമനപുത്രന് പേരിട്ട സന്തോഷം പങ്കുവയ്ക്കുകയാണ് സിനിമാതാരം നടൻ സൗബിൻ ഷാഹിർ. ഒര്‍ഹാന്‍ സൗബിന്‍ എന്നാണ് കുഞ്ഞിന്റെ പേര്. പാതിതുറന്ന കണ്ണുകളുമായി പാൽപ്പുഞ്ചിരിയോടെ കിടക്കുന്ന കുഞ്ഞു ഒര്‍ഹാന്റെ ചിത്രവും സൗബിൻ സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചു.

View post on Instagram

കഴിഞ്ഞ മേയ് പത്തിനാണ് നടനും സംവിധായകനുമായ സൗബിന്‍ ഷാഹിറിന് കുഞ്ഞ് പിറന്നത്. സൗബിൻ തന്നെയാണ് കുഞ്ഞിന്റെ ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്. 'ഇറ്റ്സ് എ ബോയ്' എന്നെഴുതിയ നീല ബലൂണുകളും പിടിച്ച് നിൽക്കുന്ന സൗബിന്‍റെ ചിത്രം വൈറലായിരുന്നു. മാതൃദിനത്തിൽ സൗബിന്റെ ഭാര്യ ജാമിയ സഹീറയും കുഞ്ഞുമൊന്നിച്ചുള്ള അതിമനോഹരമായ ചിത്രവും സൗബിൻ സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. 2017 ഡിസംബര്‍ 16-നായിരുന്നു കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറും സൗബിനും തമ്മിലുള്ള വിവാഹം.

View post on Instagram

View post on Instagram
View post on Instagram