Asianet News MalayalamAsianet News Malayalam

വിഖ്യാത നടൻ സൗമിത്ര ചാറ്റര്‍ജിയുടെ ജീവിതകഥ സിനിമയാകുന്നു

പരമ്പ്രത ചാറ്റര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Soumitra Chatterji to play himself in biopic directed by Parambrata Chatterji
Author
West Bengal, First Published Nov 29, 2019, 11:33 AM IST


വിഖ്യാത ബംഗാളി നടൻ സൗമിത്ര ചാറ്റര്‍ജിയുടെ ജീവിത കഥ സിനിമയാകുന്നു. സൗമിത്ര ചാറ്റര്‍ജിയും സ്വന്തം വേഷത്തില്‍ സിനിമിയില്‍ അഭിനയിക്കുന്നത് എന്നതാണ് ഏറ്റവും വലിയ കൌതുകം. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. പരമ്പ്രത ചാറ്റര്‍ജിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.

ചാരുലതയടക്കം ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്‍ത നടനാണ് സൗമിത്ര ചാറ്റര്‍ജി. സൌമിത്ര ചാറ്റര്‍ജിയുടെ ജീവിത കഥ പറയുന്ന സിനിമ വരുമ്പോള്‍ അതില്‍ അദ്ദേഹത്തിന്റെ യൌവന കാലത്തിലെ വേഷമിടുന്നത് സംവിധായകനായ പരമ്പ്രത ചാറ്റര്‍ജിയാണ്.  അറുപതുവര്‍ഷത്തെ സിനിമജീവിതത്തില്‍ ഒട്ടേറെ പുരസ്‍കാരങ്ങള്‍ സ്വന്തമാക്കിയ നടനാണ് സൗമിത്ര ചാറ്റര്‍ജി. സൗമിത്ര ചാറ്റർജി ആദ്യമായി അഭിനയിച്ചത് 1959 ൽ സത്യജിത് റേ സംവിധാനം ചെയ്‍ത അപുർ സൻസാർ എന്ന ചിത്രത്തിലാണ്. സത്യജിത് റേയുടെ ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ച സൗമിത്ര ബംഗാളിലെ മറ്റ് പ്രമുഖ സംവിധായകരായ മൃണാൾ സെൻ, തപൻ സിൻഹ എന്നിവരുടെ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്‍തിട്ടുണ്ട്. സൗമിത്ര ചാറ്റര്‍ജിയെ   പത്മഭൂഷൻ പുരസ്‍കാരം നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. മികച്ച നടനുള്ള ദേശീയ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനയ്‍ക്ക് സൗമിത്ര ചാറ്റര്‍ജിക്ക് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‍കാരവും ലഭിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios