കാലത്തിൽ പൊലിഞ്ഞ സുശാന്ത് സിംഗ് രാജ്പുതിനൊപ്പമുള്ള താരാകല്യാണിന്റെ അമ്മയും നർത്തകിയുമായ സുബ്ബലക്ഷ്മിയുടെ ചിത്രം പങ്കുവച്ച് സൗഭാഗ്യ വെങ്കിടേഷ്. തന്റെ ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് സൗഭാ​ഗ്യ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. നേരത്തെ സുബ്ബലക്ഷ്മിയും സുശാന്തും നൃത്തം ചെയ്യുന്ന ഒരു വീഡിയോയും സൗഭാ​ഗ്യ പങ്കുവച്ചിരുന്നു.

സുബ്ബലക്ഷ്മി, സുശാന്തിനെ മുടിയിൽ തഴുകി കൊഞ്ചിക്കുന്ന ഒരു ചിത്രമാണ് സൗഭാഗ്യ പങ്കുവച്ചത്. ആദ്യമായാണ് അമ്മൂമ്മയുടെ സ്നേഹം പങ്കിട്ടു പോയതിൽ തനിക്ക് അസൂയ തോന്നാതിരുന്നത് എന്നും സൗഭാഗ്യ ചിത്രത്തോടൊപ്പം കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 

Two sweets ❤️ This time I am not jealous for sharing my amama's love 🙂

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on Jul 9, 2020 at 5:34pm PDT

അതേസമയം, സുശാന്ത് സിങ് രജ്പുതിന്റെ അവസാനചിത്രം ‘ദിൽ ബേചാര’യുടെ ട്രെയിലറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. രണ്ടു ദിവസം മുൻപ് റിലീസ് ചെയ്ത ട്രെയിലറിന് റെക്കോർഡ് വ്യൂസും ലൈക്കുമാണ് ഒരു ദിവസം കൊണ്ട് കിട്ടിയിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

Ammamma with Sushant ❤️ two of them full of positivity...

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on Jun 24, 2020 at 10:24am PDT