വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ദളപതി വിജയ് നായകനായി എത്തുന്ന ‘ഗോട്ട്’ ഒരു സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രമാണെന്നാണ് സൂചന. 

ചെന്നൈ: വെങ്കട്ട് പ്രഭുവിന്‍റെ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ദി ഗോട്ട്) എന്ന ചിത്രത്തിലെ സ്പാർക്ക് എന്ന പുതിയ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ചിത്രം ഇതിനകം വ്യൂ ഉണ്ടാക്കുന്നെങ്കിലും ഗാനത്തിലെ വിജയിയുടെ ഡീഏജിംഗ് ലുക്ക് അടക്കം വ്യാപകമായി ട്രോള്‍ ചെയ്യപ്പെടുന്നുണ്ട്. 

വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ദളപതി വിജയ് നായകനായി എത്തുന്ന ‘ഗോട്ട്’ ഒരു സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രമാണെന്നാണ് സൂചന. ഇതില്‍ നിന്നും പുറത്തെത്തിയ മൂന്നാമത്തെ ഗാനമാണ് സ്പാർക്ക്. വെങ്കട്ട് പ്രഭുവിൻ്റെ അച്ഛൻ ഗംഗൈ അമരന്‍റെ വരികൾക്ക് യുവൻ ശങ്കർ രാജ ഈണം നല്‍കി. യുവാനും വൃഷ ബാലുവും ചേർന്നാണ് ‘സ്പാർക്ക്’ഗാനം ആലപിച്ചിരിക്കുന്നത്. 

എന്നാല്‍ പ്രധാനമായും ചിത്രത്തിന്‍റെ തന്നെ പ്രധാന ഘടകമായ ഡീ ഏജിംഗ് പാളിയില്ലെ എന്ന ചോദ്യമാണ് ഗാനത്തിന്‍റെ ലിറിക് വീഡിയോയിലെ ദൃശ്യങ്ങള്‍ കണ്ട പലരും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇപ്പോഴുള്ള വിജയിയും ഗാനത്തിലെ ചെറുപ്പം എന്ന് പറഞ്ഞ് കാണിക്കുന്ന വിജയിയും തമ്മില്‍ എന്താണ് വ്യത്യാസം എന്നാണ് പലരും ചോദിക്കുന്നത്. ചില ട്രോളുകളില്‍ 'പ്രേമലു' ചിത്രത്തിലെ അമല്‍ ഡേവിസിനെപ്പോലെയുണ്ട് വിജയ് എന്നാണ് ചിലര്‍ പറയുന്നത്. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

അതേ സമയം അടുത്തിടെ വൈറലായ ഡോബി ചായ്വാലയുമായി താരതമ്യം ചെയ്യുന്ന പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഫഹദിന്‍റെ 'കൊടുങ്ങല്ലൂര്‍' സോംഗ് പോലെ എന്താണ് വ്യത്യാസം എന്നാണ് പലരും ചോദിക്കുന്നത്. ഡീ ഏജിംഗ് വിചാരിച്ച പോലെ വന്നില്ലെന്ന് വിജയ് ഫാന്‍സ് തന്നെ പരാതി പറയുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ലിറിക് വീഡിയോയിയില്‍ ചേര്‍ത്ത രംഗങ്ങളാണ് ഇവയെന്നും പടം എത്തുമ്പോള്‍ വ്യത്യാസപ്പെടുമെന്നാണ് ചില വിജയ് ഫാന്‍സ് പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം. പലരും വെങ്കിട്ട് പ്രഭുവിനെയാണ് കുറ്റപ്പെടുത്തുന്നത്. 

Scroll to load tweet…

അതേ സമയം യുവാന്‍ ശങ്കര രാജയുടെ സംഗീതം അത്ര നന്നായില്ലെന്നും വിജയ് ഫാന്‍സ് ആരോപിക്കുന്നുണ്ട്. പലരും അനിരുദ്ധിന്‍റെ ഗാനങ്ങളുമായി ഇതിനെ താരതമ്യം ചെയ്യുന്നുണ്ട്. കഴിഞ്ഞ മൂന്ന് വിജയ് ചിത്രങ്ങളും അനിരുദ്ധാണ് സംഗീതം നല്‍കിയത്. ചിത്രം ഗംഭീരമായില്ലെങ്കിലും പാട്ടുകള്‍ ഹിറ്റായിരുന്നു എന്ന കാര്യം പലരും ഓര്‍മ്മിപ്പിക്കുന്നു. ഗാനത്തിനും സമിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. 

'ഇത് പതിനഞ്ചാമത്തെ ഫിലിം ഫെയര്‍ അവാര്‍ഡ്, വയനാടിനെ ഓര്‍ക്കുമ്പോള്‍ സന്തോഷത്തോടെയല്ല ഇത് വാങ്ങുന്നത്'

ചെറുപ്പക്കാരനായി ദളപതി ഒപ്പം ഗ്ലാമര്‍ ചുവടുകളുമായി മീനാക്ഷി: 'ഗോട്ട്' സ്പാര്‍ക്ക് സോംഗ് ഹിറ്റിലേക്ക്