വിജയ് നായകനായി എത്തുന്ന ലിയോയുടെ ട്രെയിലര്‍ കണ്ട വെങ്കട് പ്രഭുവിന്റെ പ്രതികരണം.

ലിയോ ആവേശമാണ് തമിഴകത്തെങ്ങും. ലോകേഷ് കനകരാജിന്റെ വിജയ് ചിത്രത്തിന്റെ ട്രെയിലര്‍ വമ്പൻ ഹിറ്റായും മാറിയിരിക്കുകയാണ്. വിജയ് നായകനായി വേഷമിടുന്ന പുതിയ ചിത്രമായ ദളപതി 68ന്റെ പ്രവര്‍ത്തകരും ലിയോയുടെ ആവേശത്തിലാണ്. ദളപതി 68ന്റെ സെറ്റില്‍ ലിയോയുടെ ട്രെയിലറിന്റെ പ്രത്യേക പ്രദര്‍ശനവും സംഘടിപ്പിച്ചു. വേറെ ലെവല്‍ ബ്രദര്‍ എന്നാണ് ട്രെയിലര്‍ കണ്ട് വെങ്കട് പ്രഭു അഭിപ്രായപ്പെട്ടത്.

ദളപതി 68ന്റെ ഒരു ഗാന രംഗത്തിന്റെ ചിത്രീകരണം ചെന്നൈയില്‍ പ്രസാദ് സ്റ്റുഡിയോയില്‍ നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. വിജയ്‍യും ദളപതി 68ന്റെ ആ രംഗത്ത് ഉണ്ടെന്നും റിപ്പോര്‍ട്ട്. മനീഷ ചൗധരിയാണ് നായികയായി എത്തുന്നത്. വെങ്കട് പ്രഭു വിജയ്‍യെ നായകനാക്കുന്ന ചിത്രത്തില്‍ ജയറാം ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രചാരണമുണ്ട്.

Scroll to load tweet…

വെങ്കട് പ്രഭുവും വിജയ്‍യും ഒന്നിക്കുന്ന ചിത്രമായ ദളപതി 68ലും പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷകളാണ്. ലിയോയുടെ റിലീസിനും മുന്നേ പുതിയ ചിത്രം ദളപതി 68ന്റെ തെന്നിന്ത്യൻ ഭാഷകളിലെ ഒടിടി റൈറ്റ്‍സ് വിറ്റുപോയി എന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കോടികളുടെ തുകയ്‍ക്കാണ് ബിസിനസ് നടന്നത്. നെറ്റ്ഫ്ലിക്സിനാണ് ദളപതി 68ന്റെ റൈറ്റ്‍സ് സ്വന്തമാക്കിയത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ലിയോയുടെ റിലീസ് ഒക്ടോബര്‍ 19നാണ്. നടി തൃഷ 14 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ്‍യുടെ നായികയായി എത്തുന്ന എന്ന ഒരു പ്രത്യേകതയും ലിയോയ്‍ക്കുണ്ട്. ലിയോ നായകൻ വിജയ് നിറഞ്ഞാടുന്നതായിരിക്കും. ലിയോയില്‍ ഗൗതം വാസുദേവ് മേനോൻ, മാത്യു, മനോബാല, മിഷ്‍കിൻ, മൻസൂര്‍ അലി ഖാൻ, സാൻഡി മാസ്റ്റര്‍, ബാബു ആന്റണി, ജാഫര്‍ സാദിഖ് തുടങ്ങിവരും വേഷമിടുന്നു.

Read More: കൊടുങ്കാറ്റായി മാറിയ കണ്ണൂര്‍ സ്‍ക്വാഡ്, കളക്ഷനില്‍ മമ്മൂട്ടിക്ക് ആ റെക്കോര്‍ഡ് നേട്ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക