ഡയാന രാജകുമാരിയുടെ ജീവിതകഥയുമായി എത്തുന്ന സ്‍പെൻസര്‍ ടീസര്‍.


ഡയാന രാജകുമാരിയുടെ സംഭവബഹുലമായ ജീവിതം പറയുന്ന സിനിമയാണ് സ്‍പെൻസര്‍. പാബ്രോ ലറെയ്‍ൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിവാഹത്തിന് ശേഷമുള്ള ഡയാന രാജകുമാരിയുടെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. കഴിഞ്ഞ ദിവസം പുറത്തുവിട്ട ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player

ക്രിസ്റ്റെൻ സ്റ്റെവാര്‍ട് ആണ് ഡയാനയായി ചിത്രത്തില്‍ അഭിനയിക്കുന്നത്. നവംബര്‍ അഞ്ചിന് ആണ് ചിത്രം റിലീസ് ചെയ്യുക. ചാള്‍സ് രാജകുമാരനായി ജാക് ഫാര്‍തിങ് ആണ് അഭിനയിക്കുന്നത്. തിമോത്തി സ്‍പാള്‍, ഷോണ്‍ ഹാരിസ്, സാലി ഹോകിൻസ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. 

തിയറ്ററില്‍ തന്നെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.

വെനീത് ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കും.