Spider- Man: No Way Home : 'സ്‍പൈഡര്‍മാൻ: നോ വേ ഹോം' ഒരു ദിവസം മുന്നേ ഇന്ത്യയിലെത്തും
'സ്‍പൈഡര്‍മാൻ: നോ വേ ഹോം' ഒരു ദിവസം മുന്നേ ഇന്ത്യയില്‍ റിലീസ് ചെയ്യും.

ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് 'സ്‍പൈഡര്‍മാൻ: നോ വേ ഹോം' (Spider- Man: No Way Home). ടോം ഹോളണ്ട് തന്നെയാണ് സ്‍പൈഡര്‍മാനായി വേഷമിടുന്നത്. 'സ്‍പൈഡര്‍മാൻ നോ വേ ഹോമി'ന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. 'സ്‍പൈഡര്‍മാൻ: നോ വേ ഹോം' ഒരു ദിവസം മുന്നേ ഇന്ത്യയില്‍ റിലീസ് ചെയ്യുമെന്നതാണ് പുതിയ റിപ്പോര്‍ട്.
ഡിസംബര്‍ 17നാണ് 'സ്‍പൈഡര്‍മാൻ: നോ വേ ഹോം' യുഎസില്‍ അടക്കമുള്ളിടങ്ങളില്‍ റിലീസ് ചെയ്യുക. ഇന്ത്യയില്‍ 'സ്‍പൈഡര്‍മാൻ: നോ വേ ഹോം' 16ന് റിലീസ് ചെയ്യും. ജോണ്‍ വാട്‍സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് 'സ്‍പൈഡര്‍മാൻ: നോ വേ ഹോം' ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുക.
മാര്‍വല്‍ സ്റ്റുഡിയോസും കൊളംബിയ പിക്ചേഴ്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സോണി പിക്ചേഴ്‍സ് റിലീസിംഗാണ് വിതരണം. സൂപ്പര്‍ ഹീറോ കഥാപാത്രമായ സ്‍പൈഡര്‍മാൻ ഇനി വെള്ളിത്തിരിയിലെത്തുമോയെന്ന് ആരാധകര്‍ക്ക് ഒരിടയ്‍ക്ക് ആശങ്കയുണ്ടായിരുന്നു. സോണിയും മാര്‍വല്‍ സ്റ്റുഡിയോസും തമ്മില്‍ തെറ്റിപ്പിരിഞ്ഞതിനെ തുടര്‍ന്നായിരുന്നു സ്‍പൈഡര്‍മാന്റെ കാര്യത്തില്‍ ആശങ്കവന്നത്.
എന്നാല്‍ ഇരു കമ്പനികളും പുതിയ ധാരണയുണ്ടാക്കിയതോടെയാണ് സ്‍പൈഡര്‍മാൻ വീണ്ടും വരാൻ വഴിയൊരുങ്ങിയത്. സ്‍പൈഡര്‍മാന്റെ കാമുകി കഥാപാത്രമായി 'സ്‍പൈഡര്‍മാൻ: നോ വേ ഹോമി'ലും സെൻഡേയ തന്നെ എത്തുന്നു. സ്‍പൈഡര്‍മാൻ ഫാര്‍ ഫ്രം, സ്‍പൈഡര്‍മാൻ- ഹോം കമിംഗ് എന്നിവയാണ് ഇതിനു മുമ്പ് ഇറങ്ങിയ . ടോം ഹോളണ്ട് സ്‍പൈഡര്‍മാൻ സിനിമകള്‍. ടോം ഹോളണ്ട് വീണ്ടും സ്‍പൈഡര്‍മാനായി എത്തുമ്പോള്‍ എന്തൊക്കെയാകും വെള്ളിത്തിരയിലെന്ന് കാത്തിരുന്ന് കാണാം.