ടെലിവിഷൻ നടി ആത്മഹത്യ ചെയ്‍ത സംഭവത്തില്‍ പ്രതിയായ നിര്‍മ്മാതാവ് കീഴടങ്ങി. തെലുങ്ക് നടി ശ്രാവണി ആത്മഹത്യ ചെയ്‍ത സംഭവത്തില്‍ ആണ് പ്രമുഖ നിര്‍മാതാവ് അശോക് റെഡ്ഡി ഹൈദരാബാദ് പൊലീസിനു മുന്നാകെ കീഴടങ്ങിയത്.

ഹൈദരാബാദ് ഒസാമാനിയ ആശുപത്രിയില്‍ കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷം അശോഖ് റെഡ്ഡിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി. ആര്‍എക്സ് 100 എന്ന സിനിമയുടെ നിര്‍മാതാവാണ് അശോക് റെഡ്ഡി. കേസില്‍ മൂന്നാം പ്രതിയാണ് അശോക് റെഡ്ഡി.  സെപ്‍റ്റംബര്‍ എട്ടിനായിരുന്നു ഇരുപത്തിയാറുകാരിയായ ശ്രാവണി സ്വവസതിയില്‍ ആത്മഹത്യ ചെയ്‍തത്. ശ്രാവണി സമ്മര്‍ദത്തിലായിരുന്നുവെന്നും നിര്‍മാതാവ് അവരെ ബ്ലാക്‍മെയില്‍ ചെയ്യാൻ ശ്രമിച്ചിരുന്നുവെന്നും ശ്രാവണിയുടെ സഹോദരൻ പറഞ്ഞിരുന്നു. ശ്രാവണിയുടെ കാമുകനായ ദേവരാജ് റെഡ്ഡി നേരത്തെ കേസില്‍ അറസ്റ്റിലായിരുന്നു.