ബിനീഷ് ബാസ്റ്റിന്‍-അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ വിഷയത്തില്‍ പ്രതികരണവുമായി സാമൂഹിക നിരീക്ഷകന്‍ ശ്രീചിത്രന്‍ എംജെ. ഫേസ്ബുക്ക് കുറിപ്പിലാണ് അനില്‍ രാധാകൃഷ്ണ മേനോനെതിരെ ശ്രീചിത്രന്‍ രൂക്ഷവിമര്‍ശനമുന്നയിച്ചത്. പ്രിന്‍സിപ്പാളിനെയും രൂക്ഷമായി വിമര്‍ശിച്ചു.  

ജാതിപ്പുളപ്പും വംശീയതയും അഹന്തയും മനുഷ്യരോടുള്ള വെറുപ്പും കൊണ്ട് പുണ്ണുപിടിച്ച നിങ്ങളുടെ(അനില്‍ രാധാകൃഷ്ണന്‍ മേനോന്‍) തലച്ചോറ് ഇങ്ങനെയേ പ്രവർത്തിക്കൂവെന്നതില്‍ ഒരത്ഭുതവുമില്ല. എല്ലാ അധികാരികളിലും ചരിത്രപരമായി ദുരാധികാരം കയ്യിലുള്ളവരോട് അടിമത്തമുള്ള ഒരു മനസ്സുണ്ട്. മേനോനെ കയ്യൊഴിയാനും മനുഷ്യനെ കാണാനും കഴിയുന്ന പ്രിൻസിപ്പാൾമാർ ചരിത്രത്തിലപൂർവ്വമാണ്. ഞാൻ പോലീസിനെ വിളിക്കും, സെക്യൂരിറ്റിയെ വിളിക്കും എന്നു പറയാനേ അവർക്കറിയൂവെന്നും ശ്രീചിത്രന്‍ കുറിച്ചു.

വിദ്യര്‍ഥികള്‍ എന്തുകൊണ്ട് പ്രതികരിച്ചില്ല എന്നതിലാണ് തനിക്ക് അത്ഭുതം. നിങ്ങൾ വിളിച്ചു കൊണ്ടുവന്ന അതിഥിയുണ്ടെങ്കിൽ ഞാൻ വേദിയിലിരിക്കില്ല എന്നു പറഞ്ഞ ആ മേനോനോട് " ഇറങ്ങിപ്പോടാ കോപ്പേ" എന്ന് പറയാന്‍ നിങ്ങള്‍ക്കാകുമായിരുന്നില്ലേയെന്നും ശ്രീചിത്രന്‍ ചോദിച്ചു. 


ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

എന്ന് പറയാൻ?
എനിക്കാ സംവിധായകൻ മേനോനോടൊന്നും പറയാനില്ല.ജാതിപ്പുളപ്പും വംശീയതയും അഹന്തയും മനുഷ്യരോടുള്ള വെറുപ്പും കൊണ്ട് പുണ്ണുപിടിച്ച നിങ്ങളുടെ തലച്ചോറ് ഇങ്ങനെയേ പ്രവർത്തിക്കൂ. ഒരത്ഭുതവുമില്ല.

എനിക്കാ പ്രിൻസിപ്പാളോടൊന്നും പറയാനില്ല. എല്ലാ അധികാരികളിലും ചരിത്രപരമായി ദുരാധികാരം കയ്യിലുള്ളവരോട് അടിമത്തമുള്ള ഒരു മനസ്സുണ്ട്. മേനോനെ കയ്യൊഴിയാനും മനുഷ്യനെ കാണാനും കഴിയുന്ന പ്രിൻസിപ്പാൾമാർ ചരിത്രത്തിലപൂർവ്വമാണ്. " ഞാൻ പോലീസിനെ വിളിക്കും, സെക്യൂരിറ്റിയെ വിളിക്കും" എന്നു പറയാനേ അവർക്കറിയൂ.

പക്ഷേ, 

എന്‍റെ വിദ്യാർത്ഥി സുഹൃത്തുക്കളേ,

നിങ്ങൾക്കറിയുമായിരുന്നില്ലേ,
നിങ്ങൾക്ക് കഴിയുമായിരുന്നില്ലേ
നിങ്ങൾ വിളിച്ചു അവിടെ കൊണ്ടുവന്ന അതിഥിയുണ്ടെങ്കിൽ ഞാൻ വേദിയിലിരിക്കില്ല എന്നു പറഞ്ഞ ആ മേനോനോട്

" ഇറങ്ങിപ്പോടാ കോപ്പേ" 'എന്ന് പറയാൻ?

- കേരളപ്പിറവിയുടെ കാഴ്ച്ചക്കണി.