നടൻ ശ്രീജിത്ത് രവി പ്രധാന കഥാപാത്രമായ വെബ് സീരിസായ അഭ്യുദയകാംക്ഷികളുടെ രണ്ടാമത്തെ എപ്പിസോഡ് റിലീസ് ചെയ്‍തു. ശ്രീജിത്ത് രവി തന്നെയാണ് അഭ്യുദയകാംക്ഷികള്‍ സംവിധാനം ചെയ്‍തിരിക്കുന്നതും.

ശ്രീജിത്ത് രവിയുടെ അച്ഛനും നടനുമായ ടി ജി രവിയുടെ ശബ്‍ദവും ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.  പുണ്യാളൻ അഗര്‍ബത്തീസ് എന്ന സിനിമയിലെ ശ്രീജിത്ത് രവിയുടെ തന്നെ അഭയ കുമാര്‍ എന്ന കഥാപാത്രമാണ് ചെറു ചിത്രത്തിലും. അഭയനായി ശ്രീജിത്തും നായികയായ ചിഞ്ചുവായി ഭാര്യ സജിത ശ്രീജിത്തും വേഷമിടുന്നു. രസകരമായ കഥാതന്തുമാണ് സിനിമയുടെ വിഷയം. ശ്രീജിത്ത് രവിയുടെ അഭിനയം തന്നെയാണ് ആകര്‍ഷണം.  വളരെ പരിമിതമായ സാഹചര്യങ്ങളില്‍ നിന്നുകൊണ്ടാണ് ചിത്രീകരണം.