നേരത്തെ ഇറങ്ങിയ ആസാദിയുടെ ട്രെയിലറും 'യാനങ്ങൾ തീരാതെ' എന്ന ഗാനവും ഏറെ ശ്രദ്ധേയമായിരുന്നു.

സ്വാദകർക്ക് നെഞ്ചിലേറ്റാൻ ഗായകൻ കാർത്തിക്കിന്റെ ശബ്ദത്തിൽ ഒരു മനോഹരഗാനം കൂടി. ശ്രീനാഥ് ഭാസി, ലാൽ, വാണി വിശ്വനാഥ്, രവീണ രവി തുടങ്ങിയവർ അഭിനയിക്കുന്ന ആസാദിയിലെ 'ഏകാ, ഏകാ, നീ ഏകയായ്' എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് മ്യൂസിക്ക് 247 ചാനൽ വഴി പുറത്തിറക്കിയത്. നായികയായ ഗംഗയുടെ തടവറയിലെ ഒറ്റപ്പെടലും വിരഹവും കൃത്യമായി പ്രതിഫലിക്കുന്ന ഈ ഗാനം എഴുതിയത് ബി.കെ ഹരിനാരായണാന്. വരുൺ ഉണ്ണിയാണ് സംഗീതം. 

നേരത്തെ ഇറങ്ങിയ ആസാദിയുടെ ട്രെയിലറും 'യാനങ്ങൾ തീരാതെ' എന്ന ഗാനവും ഏറെ ശ്രദ്ധേയമായിരുന്നു. ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജ നിർമ്മിച്ച് ജോ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം മെയ് 9ന് തിയറ്ററുകളിൽ എത്തും. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ തടവുപുള്ളിയെ അവിടെ നിന്നും പുറത്തിറക്കാനുള്ള ഭർത്താവിന്റേയും പിതാവിന്റേയും കഥ ത്രില്ലർ സ്വഭാവത്തിൽ എഴുതിയത് സാഗർ ആണ്. 

സൈജു കുറുപ്പ്, വിജയകുമാർ,ജിലു ജോസഫ്, രാജേഷ് ശർമ്മ, അഭിറാം, അഭിൻ ബിനോ, ആശാ മഠത്തിൽ, ഷോബി തിലകൻ, ബോബൻ സാമുവൽ ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടൻ, ഗുണ്ടുകാട് സാബു, അഷ്ക്കർ അമീർ, മാലാ പാർവതി, തുഷാര തുടങ്ങിയവരും അഭിനയിക്കുന്നു. റമീസ് രാജ, രശ്മി ഫൈസൽ എന്നിവർ സഹ നിർമ്മാതാക്കളായ ആസാദിയുടെ എഡിറ്റർ നൗഫൽ അബ്ദുള്ളയാണ്.

Eka Eka Lyric Video| Azadi - Malayalam Movie| Sreenath Bhasi | Karthik| Varun Unni| Harinarayanan BK

 സിനിമാട്ടോഗ്രാഫി സനീഷ് സ്റ്റാൻലി റീ റിക്കോഡിംഗ് മിക്സിംഗ്- ഫസൽ‌ എ ബക്കർ, പ്രൊഡക്ഷൻ ഡിസൈനർ- സഹാസ് ബാല, സൗണ്ട് ഡിസൈൻ- സൗണ്ട് ഐഡിയാസ്, എക്സികുട്ടീവ് പ്രൊഡ്യൂസർ- അബ്ദുൾ നൗഷാദ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ- റെയ്സ് സുമയ്യ റഹ്മാൻ, പ്രൊജക്റ്റ് ഡിസൈനർ- സ്റ്റീഫൻ വല്ലിയറ, പ്രൊഡക്ഷൻ കൺട്രോളർ- ആന്റണി എലൂർ, കോസ്റ്റ്യൂം- വിപിൻ ദാസ്, മേക്കപ്പ്- പ്രദീപ് ഗോപാലക‍ൃഷ്ണൻ, ഡിഐ- തപ്സി മോഷൻ പിക്ച്ചേഴ്സ്, കളറിസ്റ്റ്- അലക്സ് വർഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സജിത്ത് ബാലകൃഷ്ണൻ, ശരത്ത് സത്യ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ- അഭിലാഷ് ശങ്കർ, ബെനിലാൽ ബാലകൃഷ്ണൻ, ഫിനാൻസ് കൺട്രോളർ- അനൂപ് കക്കയങ്ങാട്, പിആർഒ- സതീഷ് എരിയാളത്ത്, സ്റ്റിൽസ്- ഷിജിൻ പി രാജ്, വിഗ്നേഷ് പ്രദീപ്, വിഎഫ്എക്സ്- കോക്കനട്ട് ബഞ്ച്, ട്രെയിലർ കട്ട്- ബെൽസ് തോമസ്, ഡിസൈൻ- 10 പോയിന്റസ്, മാർക്കറ്റിംഗ് കൺസൾട്ടന്റ്- മെയിൻലൈൻ മീഡിയ. സെന്റട്രൽ പിക്ചേഴ്സാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..