കൊച്ചി: തീയേറ്ററുകൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ മലയാളത്തിൽ വീണ്ടും ഓൺലൈൻ റിലീസ്. ശ്രീനാഥ് ഭാസി, ബാലു വർഗീസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന സുമേഷ് ആൻഡ് രമേഷ് ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും. കൊവിഡ് ഭീഷണി നിലനിൽക്കുന്നതിനാലാണ് തീരുമാനമെന്ന് നിർമ്മാതാവ് ഫരീദ്ഖാൻ പറഞ്ഞു. ചിത്രം ഏപ്രിലിൽ റിലീസ് ചെയ്യേണ്ടതായിരുന്നു.

ടൊവിനോ തോമസ് നായകനായ പുതിയ ചിത്രം കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ഓൺലൈൻ റിലീസ് ചെയ്യുമെന്ന് നേരത്തെ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് അറിയിച്ചിരുന്നു. എന്നാൽ തീയ്യേറ്റർ റിലീസിന് മുൻപ് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ചിത്രം റിലീസ് ചെയ്യുന്നവരുമായി സഹകരിക്കില്ലെന്ന നിലപാടിൽ ഉറച്ച് നില്‍ക്കുകയാണ് തീയേറ്ററുടമകളുടെ സംഘടനയായ ഫിയോക്.

Read more at: ടൊവിനോയുടെ കിലോ മീറ്റേഴ്‍സ് ആൻഡ് കിലോ മീറ്റേഴ്‍സ് ഓണ്‍ലൈൻ റിലീസിന് ഒരുങ്ങുന്നു