നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം.

ചെന്നൈയിലേക്ക് പോകാനിരിക്കുകയായിരുന്നു. പരിശോധന പൂര്‍ത്തിയാക്കിയ ശേഷം വിമാനത്തില്‍ കയറുന്ന സമയത്ത് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ശ്രീനിവാനസെ അങ്കമാലി എല്‍ എഫ് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ശുശ്രൂഷയ്‍ക്ക് ശേഷം എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റി.