വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘കാതുവാക്കിലെ രണ്ടു കാതൽ’ എന്ന ചിത്രത്തിൽ ഗസ്റ്റ് റോളിലും ശ്രീശാന്ത് എത്തുന്നുണ്ട്.

ബോളിവുഡില്‍ ഗായകനായി ക്രിക്കറ്റ് താരം ശ്രീശാന്ത്(Sreesanth). 'ഐറ്റം നമ്പര്‍ വണ്‍' എന്ന ചിത്രത്തിന് വേണ്ടിയാണ് ശ്രീശാന്ത് പാടുന്നത്. കൊച്ചിയിലായിരുന്നു റെക്കോര്‍ഡിം​ഗ്. ഇതിനോടകം അഭിനയവും നൃത്തവുമെല്ലാം പയറ്റിയ ശ്രീശാന്ത് പാട്ടിലൂടെ ജനഹൃദയം കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ്. ചിത്രത്തിൽ അഭിനേതാവായും ശ്രീശാന്ത് എത്തുന്നുണ്ട്. 

ബാലുരാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഐറ്റം നമ്പര്‍ വണ്‍ എന്ന ചിത്രത്തിൽ സണ്ണി ലിയോണും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുനില്‍ വര്‍മ, രാജ്പാല്‍ യാധവ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന സിനിമയുടെ ചിത്രീരകണം ജുലൈയില്‍ തുടങ്ങും. 

അതേസമയം, വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘കാതുവാക്കിലെ രണ്ടു കാതൽ’ എന്ന ചിത്രത്തിൽ ഗസ്റ്റ് റോളിലും ശ്രീശാന്ത് എത്തുന്നുണ്ട്. മുഹമ്മദ് മുബി എന്ന് പേര് നൽകിയിരിക്കുന്ന കഥാപാത്രത്തെയാണ് ശ്രീശാന്ത് അവതരിപ്പിക്കുന്നത്. സാമന്തയുടെ ആൺസുഹൃത്തിന്റെ വേഷത്തിലാണ് ശ്രീശാന്ത് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രം ഏപ്രിൽ 28ന് തീയേറ്ററുകളിൽ എത്തും.