Asianet News MalayalamAsianet News Malayalam

ബോളിവുഡ് ചിത്രത്തിൽ നായകനായി ശ്രീശാന്ത്; സംവിധാനം ആര്‍ രാധാകൃഷ്ണന്‍

ശ്രീശാന്തിനൊപ്പം ബോളിവുഡിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

sreesanth to play cbi officer in bollywood film
Author
Kochi, First Published Jun 12, 2021, 9:04 PM IST

ബോളിവുഡിൽ നായകനായി  ക്രിക്കറ്റ് താരം ശ്രീശാന്ത്. 'പട്ടാ'എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനവും രചനയും നിർവഹിക്കുന്നത് ആര്‍ രാധാകൃഷ്ണന്‍ ആണ്. ആക്ഷനും സംഗീതവുമുള്ള ഈ ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്. ഒരു സി ബി ഐ ഉദ്യോഗസ്ഥനായാണ് ശ്രീശാന്ത് ചിത്രത്തിൽ വേഷമിടുന്നത്.
  
ശ്രീശാന്തിനൊപ്പം ബോളിവുഡിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. കഥ ശ്രീശാന്തിനോട് പറഞ്ഞപ്പോള്‍, താരം അഭിനയിച്ച് കാണിച്ച രീതി ഇഷ്ടപ്പെട്ടു. കഥാപാത്രത്തെ നല്ല രീതിയില്‍ സ്‌ക്രീനിലെത്തിക്കാന്‍ ശ്രീശാന്തിന് സാധിക്കുമെന്നും ആർ രാധാകൃഷ്ണൻ പറഞ്ഞു. 

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സിനിമയുടെ ചിത്രീകരണം ആരംഭിക്കുവാനാണ് തീരുമാനം. സുരേഷ് പീറ്റേഴ്സാണ് സംഗീതമൊരുക്കുന്നത്. ഡാൻസ് മാസ്റ്റർ ശ്രീധർ ആണ് കൊറിയോഗ്രാഫർ. പ്രകാശ് കുട്ടിയാണ് ഛായാഗ്രഹണം. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios