Asianet News MalayalamAsianet News Malayalam

രാകുല്‍ പ്രീതിനെ കണ്ടിട്ട് ഛര്‍ദ്ദിക്കാന്‍ വന്നു, സായ് എന്‍റെ 'റൗഡി ബേബി'; ശ്രീ റെഡ്ഡി

രാകുല്‍ പ്രീതിന്‍റെ അഭിനയം വളരെ മോശമാണെന്നും രാകുലിന്‍റെ അഭിനയം കണ്ടപ്പോള്‍ തനിക്ക് ഛര്‍ദ്ദിക്കാന്‍ തോന്നിയെന്നുമാണ് ശ്രീ റെഡ്ഡി കുറിച്ചത്.

Sri Reddy criticises Rakul Preet Singh
Author
Hyderabad, First Published Jun 6, 2019, 11:00 AM IST

ഹൈദരാബാദ്: സോഷ്യല്‍ മീഡിയയിലെ ഇടപെടലുകളിലൂടെ വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന താരമാണ് ശ്രീ റെഡ്ഡി. തെലുങ്ക് സിനിമാ നടിയും ടെലിവിഷന്‍ അവതാരകയുമായ ശ്രീ റെഡ്ഡി തെന്നിന്ത്യന്‍ സിനിമയില്‍ നടിമാര്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണത്തിനെതിരെ ഹൈദരാബാദ് ഫിലിം ചേംബറിന് മുമ്പില്‍ അര്‍ധ നഗ്നയായി പ്രതിഷേധിച്ചിരുന്നു. സെല്‍വരാഘവന്‍റെ പുതിയ ചിത്രം എന്‍ ജി കെയെക്കുറിച്ച് നടി എഴുതിയ പോസ്റ്റാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുന്നത്.

സൂര്യ നായകനായെത്തുന്ന എന്‍ ജി കെ എന്ന ചിത്രത്തില്‍ സായ് പല്ലവിയും രാകുല്‍ പ്രീതുമാണ് സഹതാരങ്ങള്‍. എന്നാല്‍ ചിത്രത്തില്‍ രാകുല്‍ പ്രീതിന്‍റെ അഭിനയം വളരെ മോശമാണെന്നും രാകുലിന്‍റെ അഭിനയം കണ്ടപ്പോള്‍ തനിക്ക് ഛര്‍ദ്ദിക്കാന്‍ തോന്നിയെന്നുമാണ് ശ്രീ റെഡ്ഡി കുറിച്ചത്. എന്നാല്‍ ചിത്രത്തില്‍ സായ് പല്ലവിയുടെ പ്രകടനം മികച്ചതാണെന്നും സായ് തന്‍റെ റൗഡി ബേബിയാണെന്നും ശ്രീ റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

അതേസമയം ചിത്രത്തിന്‍റെ പേര് തെറ്റായി കുറിച്ചതിന് നടിക്കെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. എന്‍ ജി കെ എന്നതിന് പകരം വൈ ജി കെ എന്നാണ് നടി കുറിച്ചത്. ഇതോടെ ശ്രീ റെഡ്ഡി സിനിമ കാണാതെ രാകുലിനെ വിമര്‍ശിക്കുകയാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. രാകുല്‍ പ്രീത് സിംഗ് ഉള്‍പ്പെടെ തെലുങ്കിലെയും തമിഴിലെയും പ്രമുഖ അഭിനേതാക്കള്‍ക്കെതിരെ ശ്രീ റെഡ്ഡി ഇതിന് മുമ്പും രംഗത്ത് വന്നിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios