Asianet News MalayalamAsianet News Malayalam

'ആ മൂന്ന് കാര്യങ്ങളാണ് ഭര്‍ത്താവില്‍ നിന്ന് പ്രതീക്ഷിക്കുന്നത്': ഭാവിവരനെ ഇന്‍റര്‍വ്യൂ ചെയ്ത് ശ്രീവിദ്യ

ടെന്‍ഷനില്ലാതെ ജോലി ചെയ്യാന്‍ പറ്റണം. തിരക്കിലാണെങ്കില്‍ ഞങ്ങള്‍ മെസ്സേജ് ചെയ്യാറൊക്കെയുള്ളൂ എന്നായിരുന്നു ശ്രീവിദ്യ പറഞ്ഞത്.

Srividya interviewing future groom, video goes viral vvk
Author
First Published Aug 5, 2024, 12:13 PM IST | Last Updated Aug 5, 2024, 12:13 PM IST

കൊച്ചി: വിവാഹത്തിന് മുന്‍പ് ഭാവിവരനെ ഇന്റര്‍വ്യൂ ചെയ്യുകയാണ് ശ്രീവിദ്യ മുല്ലച്ചേരി. കുറച്ച് ദിവസമായി നല്ല സന്തോഷത്തിലായിരുന്നു. അതുകൊണ്ടാണെന്ന് തോന്നുന്നു ചെറുതായൊന്ന് വീണു. കാലിന് ഫ്രാക്ചറായി. വേദനയൊക്കെയുണ്ട്. പെട്ടെന്ന് ഓക്കെയാവാന്‍ വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ശ്രീവിദ്യ പറഞ്ഞിരുന്നു. മഴവില്‍ നിറത്തിലുള്ള ഷോളണിഞ്ഞായിരുന്നു താരമെത്തിയത്. ഈ ഡ്രസ് ഓര്‍മ്മയുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ആദ്യം കാണുമ്പോള്‍ നീ ഈ ഡ്രസിലായിരുന്നില്ലേ എന്നായിരുന്നു രാഹുല്‍ ശ്രീവിദ്യയോട് ചോദിച്ചത്. അതൊക്കെ ഓര്‍ത്തിരിക്കുന്നുണ്ടല്ലേ എന്നായിരുന്നു ശ്രീവിദ്യയുടെ കമന്റ്.

സുഖം, സന്തോഷം, സമാധാനം ഇതാണ് ഞാന്‍ ഭര്‍ത്താവില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ടെന്‍ഷനില്ലാതെ ജോലി ചെയ്യാന്‍ പറ്റണം. തിരക്കിലാണെങ്കില്‍ ഞങ്ങള്‍ മെസ്സേജ് ചെയ്യാറൊക്കെയുള്ളൂ എന്നായിരുന്നു ശ്രീവിദ്യ പറഞ്ഞത്. എന്തും പറയാവുന്ന നല്ലൊരു സുഹൃത്തായിരിക്കണം ഭാര്യ എന്നുണ്ടെന്നായിരുന്നു രാഹുലിന്റെ മറുപടി.

എത്ര കുട്ടികള്‍ വേണമെന്നാണ് ആഗ്രഹമെന്ന് ചോദിച്ചപ്പോള്‍ ദൈവം തരുന്നത് പോലെ എന്നായിരുന്നു മറുപടി. രണ്ടുപേര്‍ വേണം എന്നുണ്ട്. ഞാന്‍ ഒറ്റക്കുട്ടിയായി വളര്‍ന്നതാണ്. അച്ഛനും അമ്മയുമൊക്കെ ജോലിക്ക് പോവുമ്പോള്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നു. ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരുന്നെങ്കിലെന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ടെന്നായിരുന്നു രാഹുലിന്റെ മറുപടി. ഒരു കുട്ടിയാവുമ്പോള്‍ തന്നെ മതിയാവും എന്നാണ് എന്നോട് സുഹൃത്തുക്കളൊക്കെ പറഞ്ഞിട്ടുള്ളതെന്നായിരുന്നു ശ്രീവിദ്യയുടെ മറുപടി.

കല്യാണം കഴിഞ്ഞാല്‍ ആദ്യം ചെയ്യുന്ന കാര്യം എന്താണെന്ന് ചോദിച്ചപ്പോള്‍ ഫോണിലെ പേര് ഹബ്ബി എന്നാക്കി മാറ്റും. ഭര്‍ത്താവ്, ഓന്‍ എന്നൊക്കെ സേവ് ചെയ്യും. എനിക്ക് പണ്ടേയുള്ള ആഗ്രഹമാണ് അത്. ഒരാഴ്ച അങ്ങനെ വെക്കും.  എന്‍ഗേജ്‌മെന്റ് കഴിഞ്ഞപ്പോള്‍ അതില് കുറച്ച് മാറ്റങ്ങളൊക്കെയുണ്ടായിരുന്നുവെന്നും ഇരുവരും വീഡിയോയിൽ പറയുന്നുണ്ട്. നേരത്തെ തന്നെ ശ്രീവിദ്യയുടെ വിവിധ വീഡിയോകളില്‍ രാഹുല്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

ബോളിവുഡിന് ഞായറാഴ്ച ഷോക്ക്: അക്ഷയ് കുമാറിന്‍റെ വഴിയിലോ അജയ് ദേവ്‍​ഗണും, ചിത്രത്തിന്‍റെ വിധി !

50 കോടി തിരിച്ചു തന്നാല്‍ പടം ഇടാം: 120 കോടിക്ക് ഒടിടി വാങ്ങിയ പടം, റിലീസ് ചെയ്യാന്‍ നെറ്റ്ഫ്ലിക്സ് വച്ച ഡീല്‍

 

 

Latest Videos
Follow Us:
Download App:
  • android
  • ios