ജനുവരി 7ന് ആഗോളതലത്തില്‍ തിയറ്ററുകളിലെത്താനിരുന്ന ചിത്രമാണ് 'ആർആർആർ'. 

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രാജമൗലിയുടെ (SS Rajamouli) ബ്രഹ്മാണ്ഡ ചിത്രമാണ് 'ആർആർആർ'(RRR Movie). ജൂനിയർ എൻടിആറും രാം ചരണും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമാകുകയാണ്. അടുത്തിടെ ചിത്രത്തിന്റെ റിലീസ് മാറ്റിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതുക്കിയ റിലീസ് തിയതികൾ പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുകയും തിയറ്ററുകളിൽ മുഴുവൻ സീറ്റിലും കാണികളെ അനുവദിക്കുകയും ചെയ്താൽ വരുന്ന മാർച്ച് 18ന് ചിത്രം പ്രദർശനത്തിനെത്തുമെന്നും അല്ലാത്തപക്ഷം ഏപ്രിൽ 28ന് ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. 

Scroll to load tweet…

ജനുവരി 7ന് ആഗോളതലത്തില്‍ തിയറ്ററുകളിലെത്താനിരുന്ന ചിത്രമാണ് 'ആർആർആർ'. എന്നാൽ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് പല സംസ്ഥാനങ്ങളും സാമൂഹികജീവിതത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിൽ തീരുമാനം മാറ്റുക ആയിരുന്നു. അജയ് ദേവ്‍ഗൺ, ആലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ, ശ്രിയ ശരൺ തുടങ്ങിയ വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.