ശ്വേത മേനോനും അന്‍സിബയും തമ്മിലുള്ള പ്രശ്നത്തിന്‍റെ തുടക്കം ബിഗ്‍ബോസ്സില്‍ നിന്ന്? വെളിപ്പെടുത്തലുമായി നടി മായാ വിശ്വനാഥ്.

ശ്വേതാ മേനോനും അൻസിബയും തമ്മിലുള്ള പ്രശ്നം തുടങ്ങിയത് ബി​ഗ് ബോസിൽ നിന്ന്. അവിടെ നിന്നും തുടങ്ങിയ പകയാണ് ശ്വേത മേനോൻ അൻസിബയോട് കാണിച്ചത് എന്ന് നടി മായാ വിശ്വനാഥ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ. മോഹൻലാലിന്റെ കാൽ തൊട്ടുതൊഴുത അൻസിബ ശ്വേത മേനോന്റെ കാൽ തൊട്ടില്ല അതാണ് പകയ്ക്ക് കാരണം, മൂർഖനോ അണലിക്കോ പോലും ഇത്രയും പക കാണില്ലെന്നും മായാ വിശ്വനാഥ്.

നടി പറയുന്നത് ഇങ്ങനെ;

‘’ജനത്തിനൊന്നും അറിയാത്ത ഒരു കഥയുണ്ട്… ബി​ഗ്‍ബോസിൽ അൻസിബ പോയത് എല്ലാവർക്കും അറിയാല്ലോ. അവിടെ ശ്വേതച്ചേച്ചി കയറിയതും എല്ലാവർക്കും അറിയാം. അവിടം തൊട്ടാണ് ശ്വേതച്ചേച്ചിക്ക് അൻസിബയുടെ അടുത്ത് പക തുടങ്ങിയത്. കാരണം ലാലേട്ടൻ വന്ന സമയത്ത് ലാലേട്ടന്റെ കാൽ തൊട്ട് അൻസിബ തൊഴുതു. അതിന്റെ തൊട്ടടുത്ത് നിന്ന ശ്വേതച്ചേച്ചിയുടെ കാൽ തൊട്ടില്ല. ലാലേട്ടൻ എവിടെ നിൽക്കുന്നു, ശ്വേതച്ചേച്ചി എവിടെ നിൽക്കുന്നു. ലാലേട്ടന്റെ അടുത്ത് പൊന്നമ്മ അമ്മയോ ലളിതാമ്മയോ ആണെങ്കിൽ അൻസിബ തീർച്ചയായും കാൽ തൊട്ട് തൊഴും. ശ്വേതച്ചേച്ചിയുടെ കാൽ തൊട്ട് തൊഴേണ്ട ആവശ്യം എന്താണ്. പിടിച്ചു വാങ്ങുന്ന അം​ഗീകാരവും ബഹുമാനവുമാണോ നമുക്ക് വേണ്ടത്? അവിടെ ശ്വേതച്ചേച്ചി കൂടെ വർക്ക് ചെയ്ത അൻസിബയെ അല്ല സപ്പോർട്ട് ചെയ്തത്. അൻസിബ പറഞ്ഞ പല ന്യായങ്ങളെയും എതിർത്തുകൊണ്ട് യാതൊരു പരിചയവുമില്ലാത്ത പലരേയുമാണ് സപ്പോർട്ട് ചെയ്തത്. അവിടം തൊട്ട് അൻസിബയുടെ അടുത്ത് പക മൂത്ത ഒരു പാമ്പായിരുന്നു. മൂർഖന് പോലും അണലിക്ക് പോലും ഇത്ര പക കാണില്ല.''