സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തെ ചൊല്ലിയുള്ള തര്‍ക്കം പരസ്യമാക്കി ജൂറി ചെയര്‍മാൻ കുമാര്‍ സാഹ്‍നി. മികച്ച സിനിമയുടെ സംവിധായകൻ തന്നെയാണ് മികച്ച സംവിധായകനെന്ന് കുമാര്‍ സാഹ്‍നി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു കുമാര്‍ സാഹ്‍നിയുടെ പ്രതികരണം. മറ്റ് അംഗങ്ങളുടെ അഭിപ്രായം അവരോട് ചോദിക്കണം. കാന്തൻ ദ ലൌവര്‍ ഓഫ് കളര്‍  ഇന്ത്യയില്‍ ഇറങ്ങിയ സിനിമകളില്‍ ഏറ്റവും മികച്ച ഒന്നാണെന്നും കുമാര്‍ സാഹ്‍നി പറഞ്ഞു.

മികച്ച സംവിധായകനെ തെരഞ്ഞെടുക്കുന്നതില്‍ ജൂറിയില്‍ കടുത്ത അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. കാന്തൻ ദ ലൌവര്‍ ഓഫ് കളര്‍ എന്ന സിനിമയാണ് മികച്ച സിനിമയായി തെരഞ്ഞെടുത്തത്. മികച്ച സിനിമയുടെ സംവിധായകന് തന്നെ അവാര്‍ഡ് നല്‍കണമെന്നായിരുന്നു ജൂറി ചെയര്‍മാൻ കുമാര്‍ സാഹ്‍നുയുടെ നിലപാട്. എന്നാല്‍ മറ്റ് അംഗങ്ങള്‍ ഇതിനോട് വിയോജിച്ചു. തര്‍ക്കങ്ങള്‍ക്കൊടുവില്‍ കുമാര്‍ സാഹ്‍നി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്‍തു. അവാര്‍ഡ് പ്രഖ്യാപന വേളയിലും കുമാര്‍ സാഹ്‍നി വിട്ടുനിന്നിരുന്നത് ചര്‍ച്ചയായിരുന്നു.