Asianet News MalayalamAsianet News Malayalam

'എന്നും നിന്നെ മിസ് ചെയ്യുന്നു', സംവിധായകൻ നിഷികാന്തിന്റെ ഓര്‍മയില്‍ റിതേഷ്

അന്തരിച്ച സംവിധായകൻ നിഷികാന്തിന്റെ ഓര്‍മയില്‍ റിതേഷ് ദേശ്‍മുഖ്.

Still Miss You Riteish Deshmukh Writes On Nishikant Kamat Death Anniversary
Author
Kochi, First Published Aug 17, 2021, 5:06 PM IST

മറാത്തി സംവിധായകൻ നിഷികാന്ത് കമ്മത്ത് ഓര്‍മയായിട്ട് ഒരു വര്‍ഷം തികയുന്നു. നിഷികാന്ത് കമ്മത്തിനെ ഇപ്പോഴും മിസ് ചെയ്യുന്നുവെന്ന് നടൻ റിതേഷ് ദേശ്‍മുഖ് പറയുന്നു. നിഷികാന്ത് കമ്മത്തിന് ഒപ്പമുള്ള ഫോട്ടോയും റിതേഷ് പങ്കുവയ്‍ക്കുന്നു. നിഷികാന്തിന്റെ സിനിമയില്‍ റിതേഷ് ദേശ്‍മുഖ് നായകനായി അഭിയിച്ചിട്ടുണ്ട്.

ഒരു  വര്‍ഷമാകുന്നു. എല്ലാ ദിവസവും നിന്നെ മിസ് ചെയ്യുന്നു, നിഷി. നീ എവിടെയായിരുന്നാലും നിന്നെ സ്‍നേഹിക്കുന്നവരും മിസ് ചെയ്യുന്നവരും ഒരുപാടുണ്ടെന്നും റിതേഷ് ദേശ്‍മുഖ് പറയുന്നു. 

ലൈ ഭാരി എന്ന സിനിമയില്‍ നിഷികാന്ത് കമ്മത്തിന്റെ സംവിധാനത്തില്‍ റിതേഷ് ദേശ്‍മുഖ് നായകനായി അഭിനയിച്ചിട്ടുണ്ട്.

നിഷികാന്തിന്റെ ചിത്രങ്ങളില്‍ റിതേഷിന്റെ ഭാര്യ ജനീലയും അഭിനയിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios