കഴിഞ്ഞ ദിവസം തന്റെ കഥാപാത്രത്തെ കുറിച്ച് വിനായകൻ പറഞ്ഞ കാര്യങ്ങൾ സൺ പിക്ചേഴ്സ് പുറത്തുവിട്ടിരുന്നു.

​ഗസ്റ്റ് 10ന് റിലീസ് ചെയ്ത് ഇന്ത്യ ഒട്ടാകെ ഉള്ള തമിഴ് സിനിമാസ്വാദകരെ കയ്യിലെടുത്ത ചിത്രമാണ് ജയിലർ. നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായ ചിത്രത്തിൽ മോഹൻലാലും ശിവരാജ് കുമാറും കാമിയോ റോളിൽ എത്തി തിളങ്ങി. വൻ വരവേൽപ്പായിരുന്നു ഈ കാമിയോ റോളുൾക്ക് ലഭിച്ചത്. റിലീസ് ചെയ്ത് ഒരുമാസം പിന്നിടുമ്പോൾ ആദ്യദിനത്തിലെ അതേ ആവേശത്തിലാണ് വിനായകൻ. വർമൻ എന്ന കഥാപാത്രമായെത്തിയ വിനായകനെ കണ്ട് തെന്നിന്ത്യ ഒന്നാകെ കയ്യടിച്ചു. വിനായകനുമായി ബന്ധപ്പെട്ട ഒരുകാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. 

വിനായകന് എന്തുകൊണ്ട് കാറും ചെക്കും കൊടുത്തില്ല എന്നതാണ് അക്കാര്യം. രജനികാന്ത്, നെൽസൺ ദിലീപ് കുമാർ, അനിരുദ്ധ് എന്നിവർക്ക് ജയിലറിന്റെ വിജയത്തിൽ സമ്മാനമായി കാറും ചെക്കും നിർമാതാക്കൾ കൈമാറിയിരുന്നു. അവർക്കൊപ്പമോ, അവരെക്കാൾ ഉപരിയോ സിനിമയുടെ വിജയത്തിന് കാരണമായ വിനായകന് സമ്മാനങ്ങൾ നൽകിയിരുന്നില്ല. ഇതാണ് 'വർമൻ' ആരാധരെ ചൊടിപ്പിച്ചിരിക്കുന്നത്. സൺ പിക്ചേഴ്സിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ എല്ലാം വിനായന് സമ്മാനം കൊടുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. 

"പടം സൂപ്പർ, പക്ഷേ ഇപ്പോൾ നിങ്ങൾ ചെയ്യുന്നത് ശരിയല്ല. കേരള നടൻ വിനായകനാണ് ഈ പടം ഹിറ്റാകാൻ കാരണം. എല്ലാവർക്കും നിങ്ങൾ ​ഗിഫ്റ്റി കൊടുത്തു. വില്ലന് എന്താ ഗിഫ്റ്റ് വേണ്ടയോ ?, വർമ്മൻ എന്ന കഥാപാത്രത്തെ വിനായകൻ മികച്ചതാക്കി, ഒരു കാർ അദ്ദേഹം അർഹിക്കുന്നു, വില്ലൻ നന്നായത് കൊണ്ടാണ് സിനിമയും നന്നായത്", എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

കഴിഞ്ഞ ദിവസം തന്റെ കഥാപാത്രത്തെ കുറിച്ച് വിനായകൻ പറഞ്ഞ കാര്യങ്ങൾ സൺ പിക്ചേഴ്സ് പുറത്തുവിട്ടിരുന്നു. ഈ വീഡിയോയ്ക്ക് താഴെയും വിനായകന് ​ഗിഫ്റ്റ് കൊടുക്കണമെന്നും അദ്ദേഹം അതിന് അർഹനാണെന്നും ആവശ്യം ഉയർന്നിരുന്നു. സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത വിജയമാണ് വർമന് ലഭിച്ചതെന്നും തനിക്ക് ഈ വേഷം നൽകിയ സംവിധായകനോടും രജനികാന്തിനോടും നിർമാതാക്കളോടും നന്ദി അറിയിക്കുന്നുവെന്നും വിനായകൻ പറഞ്ഞിരുന്നു.

'രഘുവരൻ കഴിഞ്ഞേ എനിക്കൊരു വില്ലനുണ്ടായിരുന്നുള്ളൂ, പക്ഷേ ജയിലറോടെ അത് മാറി, ചില്ലറ കാര്യമല്ലത്'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..