ബെംഗളൂരു സര്‍വകലാശാലയിലാണ് സംഭവം.

ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. പോണ്‍ താരമായി അറിയപ്പെട്ടതിന് ശേഷം ബോളിവുഡിലേക്ക് എത്തിയ നടി നിരവധി സിനിമകളിൽ കഥാപാത്രമായി എത്തിയിട്ടുണ്ട്. അഭിനേത്രി എന്നതിന് പുറമെ കഷ്ടപ്പെടുന്നവർക്ക് വേണ്ടി ഒത്തിരി സഹായങ്ങൾ ചെയ്ത് കയ്യടി വാങ്ങിയ താരം കൂടിയാണ് സണ്ണി. ഇപ്പോഴിതാ സണ്ണി ലിയോണിന്റെ ജന്മദിനമായതിൽ പരീക്ഷ എഴുതാൻ സാധിക്കില്ലെന്ന് ഉത്തരക്കടലാസിൽ എഴുതിയ വിദ്യാർത്ഥിയുടെ വാർത്തയാണ് പുറത്തുവരുന്നത്. 

ബെംഗളൂരു സര്‍വകലാശാലയിലാണ് സംഭവം. ഒന്നാംവര്‍ഷ ബിരുദ കോഴ്സിന്റെ ആദ്യ സെമസ്റ്ററിലെ ഹിസ്റ്ററി പരീക്ഷയെഴുതിയ വിദ്യാർത്ഥിയാണ് ഉത്തരങ്ങൾക്ക് പകരം ഇത്തരത്തിൽ കുറിച്ചത്. 'ഇന്ന് സണ്ണി ലിയോണിന്റെ ജന്മദിനമാണ്. സണ്ണി ലിയോണ്‍ എന്റെ കാമുകിയാണ്. അവരുടെ ജന്മദിനമായതിനാല്‍ ഞാന്‍ ഇന്ന് പരീക്ഷയെഴുതുന്നില്ല', എന്നായിരുന്നു വിദ്യാർത്ഥി എഴുതിയ വാചകം. എല്ലാവരോടും നടിക്ക് ആശംസകൾ അറിയിക്കണമെന്നും ഇയാൾ കുറിച്ചുവെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. 

സർവകലാശാല മെയ്, ജൂൺ മാസങ്ങളിലാണ് ബിരുദ (യുജി) പരീക്ഷകൾ നടത്തിയത്. പരീക്ഷയുടെ മൂല്യനിര്‍ണയം നടത്തിയ വേളയിലാണ് വിചിത്രമായ ഉത്തരക്കടലാസ് അധ്യാപകന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. 

അതിജീവനമാണ് എന്റെ പ്രതികാരം; സണ്ണി ലിയോൺ ചിത്രം 'ഷീറോ' ഫസ്റ്റ് ലുക്ക്

സണ്ണി ലിയോൺ നായികയായി എത്തുന്ന പുതിയ ചിത്രം ഷീറോ അണിയറയിൽ ഒരുങ്ങുകയാണ്. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഇക്കിഗായ് മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവർ നിർമിക്കുന്നത്. കുട്ടനാടൻ മാർപ്പാപ്പയ്ക്കു ശേഷം ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധനേടിയിരുന്നു. 'അതിജീവനമാണ് എന്റെ പ്രതികാരം' എന്ന അടിക്കുറിപ്പോടെയാണ്‌ സണ്ണി ലിയോൺ പോസ്റ്റർ പങ്കുവെച്ചിരുന്നത്.