റിലീസ് സംബന്ധിച്ച് അനിശ്ചിതത്വം നേരിട്ട സമയത്ത് റിലീസുമായി മുന്നോട്ട് തന്നെ പോകാൻ തങ്ങൾക് ആത്മധൈര്യം തന്നത് സുചിത്ര മോഹൻലാൽ ആണെന്ന് കഴിഞ്ഞ ദിവസം നിർമ്മാതാവ് വൈശാഖ് സുബ്രഹ്മണ്യം അറിയിച്ചിരുന്നു. 

പ്രണവ് മോഹൻലാലിനെ (Pranav Mohanlal) നായകനാക്കി വിനീത് ശ്രീനിവാസൻ(Vineeth Sreenivasan) സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം(Hridayam). കഴിഞ്ഞ ദിവസം തിയറ്ററിൽ എത്തിയ ചിത്രം മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ അനിശ്ചിതത്വം നേരിട്ടെങ്കിലും റിലീസ് ചെയ്യാനുള്ള തീരുമാനവുമായി അണിറപ്രവര്‍ത്തകര്‍ മുന്നോട്ട് പോവുകയായിരുന്നു. സുചിത്ര മോഹൻലാലും മകന്റെ സിനിമ കാണാൻ തിറ്ററിൽ എത്തിയിരുന്നു. ഈ അവസരത്തിൽ സുചിത്ര പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

‘സിനിമ ഒരുപാട് ഇഷ്ടമായി. പറയാൻ വാക്കുകളില്ല. ചില സ്ഥലങ്ങളില്‍ പഴയ മോഹൻലാലിനെ ഓർമിപ്പിക്കുന്നതുപോലെ തോന്നി. വീട്ടിലും അത് കാണാം. പ്രണവ് ഒരുപാട് മെച്ചപ്പെട്ടതായി തോന്നി. കൂടുതൽ പറഞ്ഞാൽ ഇമോഷണലാകും’, സുചിത്ര പറഞ്ഞു. ഇടപ്പള്ളി വിനീത തിയറ്ററിൽ വൈകിട്ടത്തെ പ്രദർശനത്തിനാണ് സുചിത്ര എത്തിയത്. 

റിലീസ് സംബന്ധിച്ച് അനിശ്ചിതത്വം നേരിട്ട സമയത്ത് റിലീസുമായി മുന്നോട്ട് തന്നെ പോകാൻ തങ്ങൾക് ആത്മധൈര്യം തന്നത് സുചിത്ര മോഹൻലാൽ ആണെന്ന് കഴിഞ്ഞ ദിവസം നിർമ്മാതാവ് വൈശാഖ് സുബ്രഹ്മണ്യം അറിയിച്ചിരുന്നു. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്‍മണ്യമാണ് 'ഹൃദയം' നിര്‍മിക്കുന്നത്. വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍. 'ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യ'മെന്ന ചിത്രം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസന്റെ 'ഹൃദയം' എത്തുന്നത്. ഇതുവരെയിറങ്ങിയ 'ഹൃദയം' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ വൻ ഹിറ്റായിരുന്നു. 

YouTube video player