Asianet News MalayalamAsianet News Malayalam

അപ്പു ചേട്ടന്റെ കോപ്പിയല്ല, അത് നാച്യുറൽ ആണ്: കമന്റുകള്‍ക്ക് മറുപടിയുമായി സുചിത്ര മോഹൻലാൽ

പ്രണവ്, ധ്യാൻ, നിവിൻ പോളി എന്നിവരാണ് വർഷങ്ങൾക്കു ശേഷത്തിലെ പ്രധാന കഥാപാത്രങ്ങൾ.

Suchitra responds to the critical comments that Pranav is copying actor Mohanlal, varshangalkku shesham
Author
First Published Apr 13, 2024, 5:20 PM IST

വിനീത് ശ്രീനിവാസന്റെ ഒരു സിനിമ വരുന്നുവെന്ന് അറിയുമ്പോൾ തന്നെ മിനിമം ​ഗ്യാരന്റി ഉറപ്പാണ്. അതുകൊണ്ട് തന്നെയാണ് ആ സിനിമകൾക്കായി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്നത്. ആ കാത്തിരിപ്പ് വെറുതെ ആയില്ലെന്ന് ഉറപ്പിക്കുകയാണ് വർഷങ്ങൾക്കു ശേഷം എന്ന സിനിമ. റിലീസ് ചെയ്ത് രണ്ട് ദിവസത്തിൽ തന്നെ ബോക്സ് ഓഫീസിൽ അടക്കം മിന്നും പ്രകടനം ആണ് കാഴ്ചവച്ചിരിക്കുന്നത്. 

പ്രണവ്, ധ്യാൻ, നിവിൻ പോളി എന്നിവരാണ് വർഷങ്ങൾക്കു ശേഷത്തിലെ പ്രധാന കഥാപാത്രങ്ങൾ. സിനിമയുടെ റിലീസിന് മുന്നോടിയായി എത്തിയ പല പ്രമോഷൻ മെറ്റീരിയലുകളിലും പ്രണവ്, മോഹൻലാലിനെ അനുകരിക്കുന്നു എന്ന തരത്തിൽ വിമർശന കമന്റുകൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ഇവയ്ക്ക് എല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് മോഹൻലാലിന്റെ ഭാ​ര്യ സുചിത്ര. മൂവി വേൾഡിന് നൽകിയ ഇന്റർവ്യൂവിൽ ആയിരുന്നു അവരുടെ പ്രതികരണം. 

'രണ്ട് പെൺകുഞ്ഞുങ്ങളുടെ അമ്മയായതിൽ അനുഗ്രഹീത'; മക്കളെ കുറിച്ച് പേളിയും ശ്രീനിഷും

"ഡബ്ബിം​ഗ് വേളയിൽ ലാൽ അങ്കിളിന്റെ മാനറിസങ്ങൾ അപ്പുവിന് ഉണ്ടെന്ന് വിനീത് പറഞ്ഞിരുന്നു. ഞാൻ ചെന്ന് കണ്ടപ്പോഴും അങ്ങനെ തന്നെ എനിക്കും തോന്നി. ഇതൊക്കെ നാച്യുറൽ ആയിട്ട് വരുന്നതാണ്. അപ്പു ചേട്ടനെ കോപ്പി ചെയ്യുന്നു എന്ന തരത്തിലുള്ള കമന്റുകളും മറ്റും ഞാൻ കണ്ടിരുന്നു. അവന്റെ അച്ഛന്റെ ചില മാനറിസങ്ങൾ വരുന്നത് നാച്യുറൽ ആണ്. എന്റെ പിള്ളേര് ചേട്ടന്റെ കുറേ സിനിമകൾ കണ്ടിട്ടില്ല. ചിലതൊക്കെ കണ്ടിട്ടുണ്ട്. അയാൾ കഥയെഴുതുകയാണൊന്നും കണ്ടിട്ടില്ല. ചില മാനറിസങ്ങൾ അവനെ കൊണ്ട് ചെയ്യിച്ചുവെന്ന് വിനീത് തന്നെ പറഞ്ഞിട്ടുണ്ട്. അതൊക്കെ മനഃപൂർവ്വം. പക്ഷേ അതല്ലാതെ കുറേ കാര്യങ്ങളുണ്ട്. അപ്പു തന്നെ അത് അറിയുന്നില്ല. നമുക്കാണ് അത് മനസിലാകുന്നത്. ഇത് ചേട്ടനെ പോലെ ഉണ്ടല്ലോ എന്ന്. അവൻ അറിയുന്നേ ഇല്ല", എന്നാണ് സുചിത്ര പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios