Asianet News MalayalamAsianet News Malayalam

ഹരോം ഹരയുമായി സുധീര്‍ ബാബു, ഒടുവില്‍ റിലീസും പ്രഖ്യാപിച്ചു

ഹരോം ഹര പാൻ ഇന്ത്യൻ ചിത്രം ആണ്.

Sudheer Babus Harom Hara film update out hrk
Author
First Published Apr 28, 2024, 6:42 PM IST | Last Updated Apr 28, 2024, 6:42 PM IST

സുധീര്‍ ബാബു നായകനായി വരാനിരിക്കുന്ന ചിത്രമാണ് ഹരോം ഹര. സുധീര്‍ ബാബുവിന്റെ പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ഹരോം ഹര പ്രദര്‍ശനത്തിനെത്തുക. സുധീര്‍ ബാബുവിന്റെ ഹരോം ഹര സിനിമയുടെ റിലീസ് നീണ്ടുപോയിരുന്നു. എന്തായാലും ഹരോം ഹര എന്ന  സിനിമയുടെ മെയ്‍ 31ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

സുധീര്‍ ബാബുവിന്റെ ഹരോം ഹര സിനിമയിലെ ഹരോം ഹരോം ഹര എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് നേരത്തെ പുറത്തുവിട്ടിരുന്നു. സംവിധായകൻ ജ്ഞാനസാഗര്‍ ദ്വാരകയാണ്. ഛായാഗ്രാഹണം അരുണ്‍ വിശ്വനാഥനാണ്. ചിത്രം ശ്രീ സുബ്രഹ്‍മണ്യേശ്വര സിനിമാസിന്റെ ബാനറില്‍ സുമന്ത് ജി നായ്‍ഡു നിര്‍മിക്കുമ്പോള്‍ രമേഷ് കുമാര്‍ ജി വിതരണം ചെയ്യുകയും ചേതൻ ഭരദ്വാജ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുകയും ചെയ്യുന്നു.

മുംബൈ പൊലീസ് എന്ന ഹിറ്റ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ഹണ്ടിലൂടെയാണ് സുധീര്‍ ബാബു മലയാളികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. 2023 ജനുവരിയിലാണ് ഹണ്ട് പ്രദര്‍ശനത്തിനെത്തിയത്. പൃഥ്വിരാജ് അവതരിപ്പിച്ച വേഷത്തില്‍ തെലുങ്ക് ചിത്രത്തില്‍ സുധീര്‍ ബാബു എത്തിയിരിക്കുന്നു. സംവിധാനം നിര്‍വഹിച്ചത് മഹേഷ് ശൂരപാണിയാണിയാണ്. വി ആനന്ദ് പ്രസാദ് ആണ് ചിത്രം നിര്‍മിച്ചത്. സുധീര്‍ ബാബുവിന് പുറമേ ഹണ്ട് സിനിമയില്‍ ഭരത് നിവാസ്, ശ്രീകാന്ത് മേക എന്നിവരും വേഷമിടുന്നു. സംഗീതം ജിബ്രാൻ ആണ്.

കല വിവേക് അണ്ണാമലൈ. പൃഥ്വിരാജ് നായകനായി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്‍ത മുംബൈ പൊലീസിന്റെ തെലുങ്ക് റീമേക്ക് ഹണ്ട് എന്ന് പേരില്‍ എത്തിയപ്പോള്‍ ആക്ഷൻ കൊറിയോഗ്രാഫി റെനൗഡ് ഫാവെറോ ആണ്. ഛായാഗ്രാഹണം അരുള്‍ വിൻസെന്റാണ്. സുധീര്‍ ബാബു നായകനായി എത്തിയ ചിത്രത്തിന്റെ കളറിസ്റ്റ് ഷണ്‍മുഖ പാണ്ഡ്യൻ എം, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അണ്ണൈ രവിയുമാണ്.

Read More: ഒടുവില്‍ വീണ്ടും മാറ്റി, പ്രഭാസ് ചിത്രം കല്‍ക്കിയുടെ പുതിയ റിലീസ് തിയ്യതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios