റെഡ് ബാറ്റ് ആർട്ട് ഡോറിന്‍റെ ബാനറിൻ ഷാജി സി കൃഷ്ണനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഒപ്പം ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും ഷാജി സി കൃഷ്‍ണന്‍ തന്നെ

സുധീഷിനെ നായകനാക്കി നവാഗതനായ ലിഗോഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മഴ പെയ്യുന്ന കടല്‍'. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ബിജു മേനോന്‍, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് ഫേസ്ബുക്ക് തങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെ പോസ്റ്റര്‍ അവതരിപ്പിച്ചത്.

റെഡ് ബാറ്റ് ആർട്ട് ഡോറിന്‍റെ ബാനറിൻ ഷാജി സി കൃഷ്ണനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഒപ്പം ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും ഷാജി സി കൃഷ്‍ണന്‍ തന്നെ. ഛായാഗ്രഹണം ഗൗതം ശങ്കർ, സംഗീതം കൈലാസ് മേനോൻ, എഡിറ്റിംഗ് അപ്പു എൻ ഭട്ടതിരി, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, കലാസംവിധാനം സുഭാഷ് കരുൺ, മേക്കപ്പ് അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ, സ്റ്റിൽസ് രാഗേഷ് നായർ, പരസ്യകല യെല്ലോ ടൂത്ത്‍സ്, സഹ സംവിധാനം മനു പിള്ള, വാർത്താ പ്രചരണം എ എസ് ദിനേശ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona