ജൂൺ 10-ന് സുബ്രത റോയിയുടെ 75മത്തെ ജന്മദിനത്തിലാണ് നിർമ്മാതാക്കളായ സന്ദീപ് സിംഗ്, ഡോ. ജയന്തിലാൽ ഗഡ എന്നിവർ ചിത്രം പ്രഖ്യാപിച്ചത്. 

മുംബൈ: ബോക്‌സ് ഓഫീസിൽ വലിയ വിജയം നേടിയ ദി കേരള സ്റ്റോറിക്ക് ശേഷം സംവിധായകന്‍ സുദീപ്തോ സെൻ പുതിയ സിനിമ പ്രഖ്യാപിച്ചു. സഹാറ ഇന്ത്യ പരിവാർ സ്ഥാപകനും വ്യവസായിയുമായ സുബ്രതാ റോയിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സഹാറശ്രീ എന്ന ചിത്രമാണ് ഇദ്ദേഹം ഒരുക്കുന്നത്. ചിത്രം പെന്‍ സ്റ്റുഡിയോ നിര്‍മ്മിക്കും എആര്‍ റഹ്മാനാണ് സംഗീതം. ചിത്രത്തിന്‍റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടു.

ജൂൺ 10-ന് സുബ്രത റോയിയുടെ 75മത്തെ ജന്മദിനത്തിലാണ് നിർമ്മാതാക്കളായ സന്ദീപ് സിംഗ്, ഡോ. ജയന്തിലാൽ ഗഡ എന്നിവർ ചിത്രം പ്രഖ്യാപിച്ചത്. വളരെ ചെറിയ നിലയില്‍ നിന്നും ഇന്ത്യയിലെ അറിയപ്പെടുന്ന കമ്പനിയായി സഹാറ മാറിയതും. അതിനുണ്ടായ തിരിച്ചടികളും എല്ലാം ചിത്രത്തിലുണ്ടാകും എന്നാണ് സൂചന. 

ഇന്ത്യന്‍ സിനിമയിലെ ഒരു സൂപ്പര്‍താരം തന്നെ സുബ്രത റോയിയെ അവതരിപ്പിക്കും എന്നാണ് വിവരം. ഒരു ബയോപിക് ചിത്രീകരിക്കുക എന്നത് സംവിധായകന്‍ എന്ന നിലയില്‍ എളുപ്പമായ കാര്യമല്ലെന്നും. എ ആർ റഹ്‌മാൻ, ഗുൽസാർ, സന്ദീപ് സിംഗ്, ഡോ. ജയന്തിലാൽ ഗദ എന്നിവർ ഒപ്പമുള്ളതിനാല്‍ ഈ വലിയ സിനിമ സാധ്യമാകും എന്നാണ് ടൈറ്റില്‍ ലോഞ്ച് ചടങ്ങില്‍ സുദീപ്തോ സെൻ പറഞ്ഞത്. ആരാണ് സുബ്രത റോയിയുടെ റോളില്‍ എത്തുക എന്നത് ഉടന്‍ വെളിപ്പെടുത്തും എന്നും സുദീപ്തോ സെൻ പറഞ്ഞു. 

Scroll to load tweet…

ലെജൻഡ് സ്റ്റുഡിയോയും ഡോ.ജയന്തിലാൽ ഗഡയും (പെൻ സ്റ്റുഡിയോ) അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസറായി സന്ദീപ് സിംഗ് ഉണ്ട്. എ ആർ റഹ്മാൻ സംഗീതവും ഗുൽസാറിന്റെ വരികളും ഒരുക്കുന്നു. ഋഷി വിർമാണി, സുദീപ്തോ സെൻ, സന്ദീപ് സിംഗ് എന്നിവരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. അടുത്ത വർഷം ആദ്യം ചിത്രം തിയറ്ററുകളിലെത്തും, മഹാരാഷ്ട്ര, ഉത്തർപർദേശ്, ഡൽഹി, ബിഹാർ, കൊൽക്കത്ത, ലണ്ടൻ എന്നിവിടങ്ങളിൽ വിപുലമായി ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കും

അപകടകരമായ ട്രെന്‍ഡ്: 'കേരള സ്‌റ്റോറി' കാണാൻ ഉദ്ദേശിക്കുന്നില്ലെന്ന് നസിറുദ്ദീൻ ഷാ

'ദി കേരള സ്റ്റോറി' ഒടിടി റിലീസിന്; അപ്ഡേഷന്‍ ഇങ്ങനെ