കാറില്‍ ഒരുമിച്ച് ചിരിച്ച് കളിച്ച് യാത്ര ചെയ്യുന്ന സുഹാനയുടെയും അനന്യയുടെയും കിടിലന്‍ ചിത്രങ്ങള്‍ സമൂഹമാധ്യങ്ങളില്‍ ട്രെന്‍റിങ്ങായിരിക്കുകയാണ്. 

മുംബൈ: താരങ്ങളും അവരുടെ കുടുംബവും എല്ലായിപ്പോഴും ക്യാമറയുടെ വെള്ളിവെളിച്ചത്തിലാണ്. താരങ്ങളല്ലെങ്കിലും താരപുത്രി സുഹൃത്തായതുകൊണ്ട് എല്ലായിപ്പോഴും ക്യാമറയുടെ ശ്രദ്ധ കിട്ടുന്ന രണ്ടുപേരുണ്ട്. മറ്റാര്‍ക്കുമല്ല കിങ് ഖാന്‍ ഷാരൂഖിന്‍റെ മകള്‍ സുഹാനയുടെ ആത്മസുഹൃത്തുക്കളായ അനന്യ പാണ്ഡേയ്ക്കും ഷനായ കപൂറിനുമാണ് അത്തരമൊരു ഭാഗ്യമുള്ളത്. 

എവിടെ പോയാലും മൂവര്‍ സംഘം ഒരുമിച്ചാണ്. അതുകൊണ്ട് തന്നെ സുഹാനയുടെ രണ്ട് സുഹൃത്തുക്കളും ആരാധകര്‍ക്ക് പരിചിതമാണ്. ഇപ്പോഴിതാ കാറില്‍ ഒരുമിച്ച് ചിരിച്ച് കളിച്ച് യാത്ര ചെയ്യുന്ന സുഹാനയുടെയും അനന്യയുടെയും കിടിലന്‍ ചിത്രങ്ങള്‍ സമൂഹമാധ്യങ്ങളില്‍ ട്രെന്‍റിങ്ങായിരിക്കുകയാണ്. മൂവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ അനന്യ തന്‍റെ ഇന്‍സ്റ്റാഗ്രാമിലും പങ്കുവെച്ചിട്ടുണ്ട്.

View post on Instagram
View post on Instagram