Asianet News MalayalamAsianet News Malayalam

ഷാരൂഖിന്‍റെ മകള്‍ ബോളിവുഡിലേക്ക്? ആദ്യചിത്രം സംവിധാനം ചെയ്യുക സോയ അക്തറെന്ന് റിപ്പോര്‍ട്ട്

ടീനേജ് റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം

suhana khan to make her bollywood debut through zoya akhtar film
Author
Thiruvananthapuram, First Published Aug 18, 2021, 9:28 AM IST

ഷാരൂഖ് ഖാന്‍റെ മകള്‍ സുഹാന ഖാന്‍ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രമുഖ സംവിധായിക സോയ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സുഹാന ബിഗ് സ്ക്രീനിലേക്ക് എത്തുകയെന്നും ചിത്രം ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സിലൂടെയാവും എത്തുകയെന്നുമാണ് പുറത്തുവരുന്ന വിവരം. 'ആര്‍ച്ചി' എന്ന ലോകമെമ്പാടും ആരാധകരുള്ള കോമിക്ക് ബുക്കിനെ ആസ്‍പദമാക്കിയുള്ളതാവും ഈ ചിത്രം.

ടീനേജ് റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിലെ മറ്റു താരനിര്‍ണ്ണയത്തിലേക്ക് സോയ അക്തര്‍ കടക്കുന്നതേയുള്ളുവെങ്കിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുഹാന തന്നെയായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സുഹൃത്തുക്കളായ ഒരുകൂട്ടം ഹൈസ്‍കൂള്‍ വിദ്യാര്‍ഥികളുടെ കഥ പറയുന്ന ചിത്രമായിരിക്കും ഇത്. അതേസമയം അന്തിമ കരാറില്‍ ഒപ്പിടുന്നതിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു. 

suhana khan to make her bollywood debut through zoya akhtar film

 

അഭിനയത്തോടുള്ള സുഹാനയുടെ താല്‍പര്യത്തെപ്പറ്റി ഷാരൂഖ് ഖാന്‍ പല അഭിമുഖങ്ങളിലും മുന്‍പ് പറഞ്ഞിട്ടുണ്ട്. ലണ്ടനില്‍ നടന്ന ഒരു 'റോമിയോ ആന്‍ഡ് ജൂലിയറ്റ്' നാടകാവതരണത്തില്‍ സുഹാന ഇതിനു മുന്‍പ് അഭിനയിച്ചിട്ടുണ്ട്. 'ദി ഗ്രേ പാര്‍ട്ട് ഓഫ് ബ്ലൂ' എന്ന ഹ്രസ്വചിത്രത്തിലും സുഹാന അഭിനയിച്ചിട്ടുണ്ട്. തിയഡോര്‍ ഗിമെറോ സംവിധാനം ചെയ്‍ത ഈ പത്ത് മിനിറ്റ് ഷോര്‍ട്ട് ഫിലിമിലെ അഭിനയം സുഹാനയ്ക്ക് ഏറെ അഭിനന്ദനങ്ങള്‍ നേടിക്കൊടുത്തിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios