ഫെബ്രുവരിയിൽ തിയറ്ററുകളിലെത്തിയ ഈ ഫാന്‍റസി കോമഡി ഡ്രാമ ചിത്രം മെയ് 29 മുതൽ ഒടിടിയില്‍ കാണാം

മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. പ്രേക്ഷകരുടെ പ്രിയ താരങ്ങളായ മാത്യു തോമസും ദേവിക സഞ്ജയും ആദ്യമായി ഒന്നിച്ച സുഖമാണോ സുഖമാണ് എന്ന ചിത്രമാണ് ഒടിടിയില്‍ പ്രദര്‍ശനം ആരംഭിക്കാന്‍ പോവുന്നത്. ഫെബ്രുവരി 13 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. ഫാന്‍റസി കോമഡി ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം പ്രദര്‍ശനം ആരംഭിക്കുക. മെയ് 29 മുതല്‍ പ്രൈം വീഡിയോയില്‍ ചിത്രം കാണാനാവും.

Add Asianetnews as a Preferred SourcegooglePreferred

ചിത്രത്തിന്‍റെ രചനയും സംവിധാനവും അരുൺലാൽ രാമചന്ദ്രനാണ് നിർവ്വഹിച്ചിരിക്കുന്നത്. ലൂസിഫർ സർക്കസിന്റെ ബാനറിൽ ഗൗരവ് ചനനാ നിർമ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ ഗരിമ വോഹ്രയാണ്. ചിത്രത്തിന്റെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ജഗദീഷ്, സ്‌ഫടികം ജോർജ്, കുടശ്ശനാട്‌ കനകം, നോബി മാർക്കോസ്, അഖിൽ കവലയൂർ, മണിക്കുട്ടൻ, ജിബിൻ ഗോപിനാഥ്, അബിൻ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യ മനോജ് തുടങ്ങിയവരാണ്.

ലൂസിഫർ മ്യൂസികിനാണ് ചിത്രത്തിന്‍റെ ഓഡിയോ റൈറ്റ്സ്. ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം ടോബിൻ തോമസ്, എഡിറ്റർ അപ്പു ഭട്ടതിരി, മ്യൂസിക് നിപിൻ ബെസെന്റ്, അസോസിയേറ്റ് പ്രൊഡ്യൂസർ അർച്ചിത് ഗോയൽ, ഹെഡ് ഓഫ് പ്രൊഡക്ഷൻസ് രാകേന്ത് പൈ, പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ, സൗണ്ട് ഡിസൈൻ കിഷൻ സപ്ത, സൗണ്ട് മിക്സിംഗ് ഹരി പിഷാരടി, ആർട്ട് ഡയറക്ടര്‍ ബോബൻ കിഷോർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുഹൈൽ എം, വസ്ത്രാലങ്കാരം ഷിനു ഉഷസ്, മേക്കപ്പ് സിജീഷ് കൊണ്ടോട്ടി, കളറിസ്റ്റ് ലിജു പ്രഭാകർ, കാസ്റ്റിംഗ് കാസ്റ്റ് മി പെർഫെക്റ്റ്, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻ മാക്ഗുഫിൻ, പി ആർ ഒ പ്രതീഷ് ശേഖർ.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming