സുന്ദീപ് കിഷൻ നായകനാകുന്ന പുതിയ തെലുങ്ക് സിനിമയാണ് തെന്നാലി രാമകൃഷ്‍ണ ബിഎ ബിഎല്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
സുന്ദീപ് കിഷൻ നായകനാകുന്ന പുതിയ തെലുങ്ക് സിനിമയാണ് തെന്നാലി രാമകൃഷ്‍ണ ബിഎ ബിഎല്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
നാഗേശ്വര റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൻസിക മൊട്‍വാനിയും വരലക്ഷ്‍മി ശരത്കുമാറും പ്രധാന സ്‍ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുരളി ശര്‍മ്മ, ബ്രഹ്‍മാനന്ദം, വെന്നെല കിഷോര്‍, രഘു ബാബു, പൃഥ്വിി തുടങ്ങിയവരും ചിത്രത്തിലുണ്ട്. കോമഡി ചിത്രമായിട്ടാണ് സിനിമ ഒരുക്കുന്നത്. തെലുങ്കിന് പുറമേ തമിഴിലും ചിത്രം ഒരുക്കുന്നുണ്ട്. സായ് കാര്‍തിക് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സായ് ശ്രീറാം ആണ് ഛായാഗ്രാഹകൻ. ചോട്ട കെ പ്രസാദ് ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.