Asianet News MalayalamAsianet News Malayalam

തമിഴ് 'മധുരരാജ' ഈ വെള്ളിയാഴ്ച; കാണാന്‍ ക്ഷണിച്ച് സണ്ണി ലിയോണ്‍

മധുരരാജയുടെ മലയാളം പതിപ്പ് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. 45 ദിവസം കൊണ്ടായിരുന്നു ഈ നേട്ടം. കേരളത്തിലെ 261 സ്‌ക്രീനുകള്‍ അടക്കം ലോകമാകെ 820 തീയേറ്ററുകളിലാണ് മലയാളം പതിപ്പ് ഏപ്രില്‍ 12ന് റിലീസ് ചെയ്യപ്പെട്ടത്.
 

sunny leone invites audience for watching mammoottys madhuraraja tamil
Author
Mumbai, First Published Oct 15, 2019, 4:06 PM IST

കേരളത്തില്‍ വന്‍ വിജയം നേടിയ മമ്മൂട്ടി ചിത്രം 'മധുരരാജ'യുടെ തമിഴ് പതിപ്പ് ഈ വെള്ളിയാഴ്ച തീയേറ്ററുകളില്‍. മലയാളം പതിപ്പ് പുറത്തിറങ്ങി ആറ് മാസം പിന്നിടുമ്പോഴാണ് തമിഴ് പതിപ്പ് പ്രദര്‍ശനത്തിന് എത്തുന്നത്. 'പേരന്‍പി'ലൂടെ സമീപകാലത്ത് തമിഴകത്തെ സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയെടുത്തിരുന്നു മമ്മൂട്ടി. അതിനുശേഷം തമിഴ് സ്‌ക്രീനുകളിലേക്ക് മമ്മൂട്ടി എത്തുകയാണ് 'മധുരരാജ'യുടെ തമിഴ് പതിപ്പിലൂടെ.

'മധുരരാജ'യില്‍ സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെട്ട ഗാനരംഗം ഏറെ ശ്രദ്ധ നേടിയെടുത്തിരുന്നു. തമിഴ് റിലീസിന് മുന്നോടിയായി തനിക്കുള്ള പ്രതീക്ഷ അവര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചു. 'വണക്കം. മധുരരാജയ്ക്ക് ഒരു ആഗോള റിലീസ് ആണെന്നത് ഞാന്‍ ആവേശപൂര്‍വ്വം പ്രഖ്യാപിക്കുന്നു. കുടുംബവും സുഹൃത്തുക്കളുമായി അടുത്തുള്ള തീയേറ്ററുകളില്‍ ചിത്രം കാണൂ', അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മധുരരാജയുടെ മലയാളം പതിപ്പ് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. 45 ദിവസം കൊണ്ടായിരുന്നു ഈ നേട്ടം. കേരളത്തിലെ 261 സ്‌ക്രീനുകള്‍ അടക്കം ലോകമാകെ 820 തീയേറ്ററുകളിലാണ് മലയാളം പതിപ്പ് ഏപ്രില്‍ 12ന് റിലീസ് ചെയ്യപ്പെട്ടത്. ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ 9.12 കോടി ആയിരുന്നു. വൈശാഖിന്റെ സംവിധായക അരങ്ങേറ്റമായിരുന്ന 'പോക്കിരിരാജ'യിലെ മമ്മൂട്ടി അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ രണ്ടാംവരവായിരുന്നു 'മധുരരാജ'.

Follow Us:
Download App:
  • android
  • ios