Asianet News MalayalamAsianet News Malayalam

സണ്ണി ലിയോൺ വീണ്ടും മലയാളത്തിലേക്ക്; ഇക്കുറി സൈക്കോളജിക്കൽ ത്രില്ലർ

 ഒരു സൈക്കളോജിക്കൽ ത്രില്ലർ ചിത്രമായാണ് ഷീറോ ഒരുങ്ങുന്നത്. 

sunny leone to play lead role at malayalam movie
Author
Kochi, First Published Mar 26, 2021, 4:54 PM IST

ധുരരാജ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സണ്ണി ലിയോൺ വീണ്ടും മലയാള സിനിമയിലേക്ക്. ഷീറോ എന്ന ചിത്രത്തിലൂടെയാണ് നടി തിരിച്ചെത്തുന്നത്. ശ്രീജിത്ത് വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു സൈക്കളോജിക്കൽ ത്രില്ലർ ചിത്രമായാണ് ഷീറോ ഒരുങ്ങുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. 

സണ്ണി ലിയോണും പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലാണ് ചിത്രം എത്തുന്നത്. ഇക്കിഗായ് മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവർ നിർമിക്കുന്നത്. 

കുട്ടനാടൻ മാർപ്പാപ്പയ്ക്കു ശേഷം ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വളരെയേറെ അഭിനയ പ്രാധാന്യമുള്ള നായികാ കഥാപാത്രമാണ് സണ്ണിയുടേത്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. നേരത്തെ മമ്മൂട്ടി നായകനായ മധുരരാജ എന്ന സിനിമയിൽ ഒരു ഗാനരംഗത്തിൽ നടി എത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios