Asianet News MalayalamAsianet News Malayalam

'എന്റെ സഹോദങ്ങൾക്കൊപ്പം'; ലക്ഷദ്വീപിന് പിന്തുണയുമായി സണ്ണി വെയ്‌നും ആന്റണി വര്‍ഗീസും

 ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യവുമായി പൃഥ്വിരാജും റിമ കല്ലിങ്കലും അടക്കമുള്ള താരങ്ങളും നേരത്തെ രംഗത്തെത്തിയിരുന്നു. 

sunny wayne and antony varghese support lakshadweep
Author
Kochi, First Published May 24, 2021, 3:34 PM IST

ക്ഷദ്വീപ് അഡ്മിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. സിനിമാ രം​ഗത്ത് നിന്നുൾപ്പടെ നിരവധി പേരാണ് ദ്വീപിന് പിന്തുണയുമായി എത്തുന്നത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്മാരായ സണ്ണി വെയ്‌നും ആന്റണി വര്‍ഗീസും. ഫേസ്ബുക്കിലാണ് ഇരുവരുടേയും പ്രതികരണം.

എന്റെ സഹോദരങ്ങള്‍ക്കും സഹോദരിമാര്‍ക്കുമൊപ്പം എന്നാണ് സണ്ണി വെയ്ന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. സേവ് ലക്ഷദ്വീപ് എന്ന ഹാഷ്ടാഗാണ് ആന്റണി ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യവുമായി പൃഥ്വിരാജും റിമ കല്ലിങ്കലും അടക്കമുള്ള താരങ്ങളും നേരത്തെ രംഗത്തെത്തിയിരുന്നു. ദ്വീപുവാസികളാരും അവിടെ സംഭവിക്കുന്ന പരിഷ്‌കാരങ്ങളില്‍ സന്തോഷിക്കുന്നില്ല. ഏതെങ്കിലും നിയമമോ പരിഷ്‌കരണമോ ഭേദഗതിയോ ഒരിക്കലും ഭൂമിക്കുവേണ്ടിയല്ല, മറിച്ച് ദേശത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും പൃഥ്വിരാജ് കുറിച്ചിരുന്നു.

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കമുള്ള, അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നടപടികൾക്കെതിരെയാണ് ദ്വീപ് നിവാസികളുടെ പ്രതിഷേധം. ലക്ഷദ്വീപ് ജനതയെ ശ്വാസംമുട്ടിക്കുന്ന അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം രാജ്യസഭാ നേതാവ് എളമരം കരീം രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios