അവിശ്വസനീയമായ ഊര്‍ജ്ജസ്വലതയുടെ പാഠങ്ങളാണ് സൂപ്പര്‍ 30ലെ  ക്ലാസ് പഠിപ്പിച്ചതെന്നും ഹൃത്വിക് റോഷൻ പറയുന്നു.

ഹൃത്വിക് റോഷൻ നായകനായി പ്രദര്‍ശനത്തിന് ഒരുങ്ങുന്ന പുതിയ ചിത്രമാണ് സൂപ്പര്‍ 30. ഇന്ത്യയുടെ ഗണിതശാസ്‍ത്രജ്ഞൻ ആനന്ദ് കുമാറിന്റെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. ആനന്ദ് കുമാറായി ഹൃത്വിക് റോഷൻ അഭിനയിക്കുന്നു. ചിത്രത്തില്‍ അഭിനയിച്ച കുട്ടികളെ പരിചയപ്പെട്ടതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഹൃത്വിക് റോഷൻ.

View post on Instagram

പ്രതിഭയും ഊര്‍ജ്ജസ്വലരുമായ ഒരുകൂട്ടം ആള്‍ക്കാരുടെ മുമ്പിലേക്കാണ് ഞാൻ പോകുന്നത് എന്നത് ഒരിക്കലും ആലോചിച്ചിരുന്നില്ല എന്നാണ് ഹൃത്വിക് റോഷൻ പറയുന്നത്. അവിശ്വസനീയമായ ഊര്‍ജ്ജസ്വലതയുടെ പാഠങ്ങളാണ് സൂപ്പര്‍ 30ലെ ക്ലാസ് പഠിപ്പിച്ചതെന്നും ഹൃത്വിക് റോഷൻ പറയുന്നു. വിദ്യാര്‍ഥികള്‍ നൃത്തം ചെയ്യുന്നതിന്റെ രംഗങ്ങള്‍ ഹൃത്വിക് റോഷൻ ഷെയര്‍ ചെയ്‍ത വീഡിയോയില്‍ കാണാം.

സാധാരണക്കാരായ വിദ്യാര്‍ഥികളെ ഐഐടി പോലുള്ള പരീക്ഷകള്‍ക്ക് പരിശീലിപ്പിച്ച് മികവ് തെളിയിച്ച അധ്യാപകനാണ് ആനന്ദ് കുമാര്‍. സിനിമയിലും ആനന്ദ് കുമാറിന്റെ ജീവിതം തന്നെയാണ് പറയുന്നത്. ചിത്രം ജൂലൈ 12നായിരിക്കും റിലീസ് ചെയ്യുക. ഹൃത്വിക് റോഷൻ മികച്ച അഭിനയമാണ് ചിത്രത്തില്‍ നടത്തുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. മൃണാല്‍ ആണ് ചിത്രത്തിലെ നായിക. വികാസ് ബഹല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.