സൂപ്പര്‍ ഹീറോ ചിത്രം എറ്റേണല്‍സിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

സൂപ്പര്‍ ഹീറോ ചിത്രമായ എറ്റേണല്‍സിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ആഞ്‍ജലീന ജോളി, ഡോൺ ലീ, സൽമ ഹായെക് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലുള്ളത്. അവഞ്ചേഴ്‍സ എൻഡ് ഗെയിം അവസാനിച്ചിടത്തു നിന്നാണ് ചിത്രത്തിന്റെ കഥ തുടങ്ങുന്നത്. ഓസ്‍കര്‍ ജേതാവായ ക്ലോയ് ഷാവോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

YouTube video player

ഇന്ത്യയില്‍ നിന്നുള്‍പ്പടെയുള്ളവര്‍ ചിത്രത്തില്‍ ഭാഗമാകുന്നുണ്ട്. നവംബറില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. നോമാഡ്‍സ് ലാൻഡ് എന്ന ചിത്രത്തിലൂടെ മികച്ച സംവിധാനത്തിനുള്ള ഓസ്‍കര്‍ പുരസ്‍കാരം നേടിയ ക്ലോയ് ഷാവോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മികച്ച സിനിമയാകും ഏറ്റേണല്‍സ് എന്ന് തന്നെയാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.

അവഞ്ചേഴ്സ് എന്ന ജനപ്രിയ സൂപ്പർ ഹീറോ സീരിസ് കഴിഞ്ഞ് എത്തുന്ന ചിത്രമാണ് ഇത്.

സൂപ്പര്‍ ഹീറോകള്‍ വീണ്ടും വരുമ്പോള്‍ വൻ ഹിറ്റാകുമെന്ന് പ്രതീക്ഷിക്കാം.